26.4 C
Kollam
Saturday 13th June, 2026 | 01:29:17 AM
Home Lifestyle Jobs 12,256 ഒഴിവുകൾ, കേന്ദ്ര സർവീസിൽ ബിരുദക്കാർക്ക് അവസരം

12,256 ഒഴിവുകൾ, കേന്ദ്ര സർവീസിൽ ബിരുദക്കാർക്ക് അവസരം

Advertisement

ബിരുദധാരികൾക്ക് കേന്ദ്ര ഗവൺമെന്റ് സർവീസിലെ നിയമനത്തിന് അവസരമൊരുക്കുന്ന കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക്(2026) സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

വിവിധ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളിൽപ്പെടുന്ന തസ്തികകളിലേക്കാണ് വിജ്ഞാപനം. 12,256 ഒഴിവുണ്ട്.

പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ https://ssc.gov.in/ വഴിയോ എസ്.എസ്.സി. മൊബൈൽ ആപ്ലിക്കേഷൻ വഴിയോ (പ്ലേസ്റ്റോറിൽ ലഭ്യമാണ്) നൽകാം. വൺടൈം രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തവർ അത് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 22-ന് രാത്രി 11 വരെ. അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിന് 29 മുതൽ ജൂലായ് ഒന്നുവരെ അവസരമുണ്ട്. തിരുത്തലിന് നിർദിഷ്ട ഫീസ് ഈടാക്കും.

Advertisement