എംപ്ലായീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (ESIC) മെഡിക്കല്‍ കോളേജിലും വിവിധ ആശുപത്രികളിലും 255 ലേറെ ഒഴിവുകള്‍

എംപ്ലായീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (ESIC) മെഡിക്കല്‍ കോളേജിലും വിവിധ ആശുപത്രികളിലും 255 ലേറെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ചെന്നൈ ഇഎസ്ഐസി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ 35 ഒഴിവുണ്ട്. കരാര്‍ നിയമനം. വാക്ക് ഇന്‍ ഇന്റര്‍വ്യു ജനുവരി 25, ഫെബ്രുവരി 16, 17 തീയതികളില്‍. ഇന്‍ഡോറിലെ ഇഎസ്ഐസി മോഡല്‍ ഹോസ്പിറ്റലില്‍ സീനിയര്‍, റസിഡന്റ്, സ്‌പെഷ്യലിസ്റ്റ്, സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ ഒഴിവുണ്ട്.

ഇന്റര്‍വ്യൂ ഫെബ്രുവരി ഏഴ്, എട്ട് തിയതികളില്‍. നോയ്ഡയിലെ മോഡല്‍ ഹോസ്പിറ്റലില്‍ സ്‌പെഷ്യലിസ്റ്റ്, സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് ഒഴിവിലേക്ക് ജനുവരി 17ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. ഫരീദാബാദ് മെഡിക്കല്‍ കോളേജിലും ലുധിയാന, ജമ്മു, ബംഗളൂരു, പറ്റ്‌ന എന്നിടങ്ങളിലെ ഹോസ്പിറ്റലുകളിലും വിവിധ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക് www.esic.gov.in കാണുക.

Advertisement