26.4 C
Kollam
Saturday 13th June, 2026 | 03:01:16 AM
Home Lifestyle Entertainment മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം; ‘ഹരിവരാസനം’ ടൈറ്റിൽ പോസ്റ്റർ റിലീസായി

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം; ‘ഹരിവരാസനം’ ടൈറ്റിൽ പോസ്റ്റർ റിലീസായി

Advertisement

മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ അണിയറപ്രവർത്തകർ റിലീസ് ചെയ്‍തു. “ഹരിവരാസനം” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. മലയാളികൾക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സാൾട്ട് മാംഗോ ട്രീ, തൃശൂർ പൂരം എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ ഹരിവരാസനത്തിന്റെ സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റ രചന നിർവഹിക്കുന്നത് ഡോ.അമ്പാടി. കെ ആണ്.


സൈജു കുറുപ്പിനോടൊപ്പം തെന്നിന്ത്യയിലെ പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലാണ് അണിയറപ്രവർത്തകർ. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഹരിവരാസനം ചിത്രത്തിനായി ശബരിമലയുടെ പടുകൂറ്റൻ സെറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മാളികപ്പുറത്തിനു ശേഷം രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജൂലൈ മാസത്തിൽ ഹരിവരാസനം ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കും.

Advertisement