28.8 C
Kollam
Thursday 8th October, 2026 | 04:50:23 PM
Home Lifestyle Entertainment ബോക്സ് ഓഫീസില്‍ തരംഗമായി വാഴ 2

ബോക്സ് ഓഫീസില്‍ തരംഗമായി വാഴ 2

ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച് വാഴ 2. ആദ്യ ചിത്രം തന്നെ 50 കോടി ക്ലബ്ബിലേക്ക് എത്തിച്ചു കൊണ്ടാണ് ഹാഷിറും അലനും വിനായകും അജിനും മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.
2024 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തേക്കാള്‍ വലിയ വിജയമായി മാറിയിരിക്കുകയാണ് വാഴ 2. റിലീസ് ചെയ്ത് നാലാമത്തെ ദിവസമായി ഇന്നലെയായിരുന്നു ചിത്രത്തിന്റെ ‘ആദ്യ സണ്‍ഡെ ടെസ്റ്റ്’. ആദ്യ ഞായറാഴ്ച ചിത്രം നേടിയത് 8.40 കോടിയാണ്. ശനിയാഴ്ച നേടിയ 7.20 കോടിയില്‍ നിന്നും 16.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് കളക്ഷനില്‍ ഉണ്ടായിരിക്കുന്നത്.

ആദ്യ ദിവസം 10.5 കോടി നേടിയ ചിത്രം, സാക്നില്‍ക് വെബ്സൈറ്റിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നും നാല് ദിവസം കൊണ്ട് നേടിയത് 29.70 കോടിയാണ്. ഓവര്‍ സീസ് കളക്ഷന്‍ 33.25 കോടിയാണ്. ആഗോള കളക്ഷന്‍ 62.95 കോടിയുമാണ്. മൂന്ന് ദിവസം കൊണ്ട് തന്നെ വാഴ ഒന്നാം ഭാഗത്തിന്റെ ലൈഫ് ടൈം കളക്ഷനെ രണ്ടാം ഭാഗം പിന്നിട്ടിരുന്നു. വാഴ 1 നേടിയത് 41.75 കോടിയായിരുന്നു.

നവാഗതനായ സവിന്‍ സ ആണ് വാഴ 2വിന്റെ സംവിധാനം. വിപിന്‍ ദാസ് ആണ് ചിത്രത്തിന്റെ രചന. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമാണ് വിപിന്‍ ദാസ്. റീല്‍സുകളിലൂടെ താരങ്ങളായ ഹാഷിറും ടീമുമാണ് വാഴ 2വിലെ പ്രധാന താരങ്ങള്‍. നേരത്തെ ഒന്നാം ഭാഗത്തില്‍ ഇവര്‍ ചെറിയ വേഷത്തിലെത്തിയിരുന്നു. അതേ കഥപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് രണ്ടാം ഭാഗം കഥ പറയുന്നത്.