കുറുപ്പ് മെഗാഹിറ്റ്; ചിത്രത്തിന്റെ സംപ്രേക്ഷണ അവകാശംസീ കമ്പിനിയ്ക്ക് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കുറുപ്പ് എന്ന ചിത്രം ആഗോളതലത്തില്‍ 112 കോടി രൂപ നേടി മെഗാഹിറ്റ്. കുറുപ്പ് മെഗാ ബ്ലോക്ക് ബസ്റ്റര്‍ ആയ വിവരം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ചിത്രത്തിന്റെ സംപ്രേക്ഷണ അവകാശം സീ കമ്പിനിയ്ക്ക് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയെന്നും ദുല്‍ഖര്‍ അറിയിച്ചു.
വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്റ്‌മെന്റസുമാണ് സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നല്‍കിക്കൊണ്ടുള്ള കരാറില്‍ ഒപ്പിട്ടത്. ‘കുറുപ്പിന്റെ നാല് ഭാഷകളിലെ- മലയാളം, തമിഴ്, തെലുങ്ക്, കന്നഡ- സാറ്റലൈറ്റ് അവകാശത്തിനായി വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും സീ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ഇത് ഒരു റെക്കോര്‍ഡ് ബ്രേക്കിംഗ് ഡീലാണ്, അത് നിങ്ങള്‍ എല്ലാവരും സിനിമയ്ക്ക് നല്‍കിയ സ്‌നേഹത്തിന്റെ സാക്ഷ്യമാണ്. അഗാധമായി വിനയാന്വിതനും എന്നേക്കും നന്ദിയുള്ളവനും ആയിരിക്കും’- ദുല്‍ഖര്‍ കുറിച്ചു. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തിയത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം 35 കോടി മുതല്‍മുടക്കിലാണ് നിര്‍മിച്ചത്.

Advertisement