23 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല

ഈ മാസം 23 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് (Feuok). നിര്‍മാതാക്കളുടെയും വിതരണക്കാരുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

പ്രൊജക്ടറുകളുടെ വില ഉയരുകയാണെന്നും  നിര്‍മാതാക്കളുടെ സംഘടന പറയുന്നവ വാങ്ങുന്നത് അസാധ്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. തിയേറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള പ്രൊജക്ടർ വെക്കാൻ സാധിക്കുന്നില്ല. പ്രോജക്ടർ ഏത് വെക്കണം എന്നത് ഉടമയുടെ അവകാശമാണ്. നിർമാതകളുടെ സംഘടന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചു. ഈ കണ്ടന്റുകൾ എല്ലാ തിയേറ്ററുകളിലും പ്രദർശിപ്പിക്കണം എന്നാണ് നിർദേശം. ഇത് തിയറ്റർ ഉടമകൾക്ക് കൂടുതൽ ബാധ്യത സൃഷ്ടിക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.
നിശ്ചിത ദിവസത്തിന് മുന്‍പ് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കണം. 42 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ഒടിടിയില്‍ ഇറക്കുന്നു തുടങ്ങിയവയാണ് തിയേറ്റര്‍ ഉടമകളുടെ പരാതി.

Advertisement