സെൻസർ ബോർഡ് ചട്ടങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡെല്‍ഹി. സെൻസർ ബോർഡ് ചട്ടങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ.മാറ്റങ്ങൾ പ്രകാരം പ്രായത്തിനു അനുസരിച്ച് സിനിമക്ക് സർട്ടിഫിക്കേഷൻ നൽകും.UA 7+’, ‘UA 13+’ ‘UA 16+’ എന്നിങ്ങനെയാകും സെൻസറിം​ഗ്.നിലവിൽ UA വിഭാഗത്തിൽ മാത്രമാണ് മാറ്റങ്ങൾ വരുത്തിയത്.U, A, Sസർട്ടിഫിക്കേഷനുകൾ പഴയ പടി തുടരും.ഇതിന് പുറമെ സെൻസർ ബോർഡിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കും.സ്ത്രീ പ്രാതിനിത്യം മൂന്നിൽ ഒന്ന് ഉറപ്പാക്കുമെന്നും കേന്ദ്രം അറിയിച്ചു. സർട്ടിഫിക്കേഷന്‍ നടപടികളും ഓൺലൈൻ ആക്കും.മാറ്റങ്ങൾ വരുത്തി കേന്ദ്രം കൊണ്ടുവന്ന കരട് വിജ്ഞാപനത്തിൽ മറ്റന്നാൾ വരെ പൊതുജന അഭിപ്രായം അറിയിക്കാം.അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും കരട് വിജ്ഞാപനത്തിൽ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക

Advertisement