ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച വടക്കാഞ്ചേരി ദേശത്തിൻ്റെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു

തൃശ്ശൂര്‍ .ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച വടക്കാഞ്ചേരി ദേശത്തിൻ്റെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു വടക്കാഞ്ചേരി ശിവ വിഷ്ണു കേഷത്രത്തിലാണ് സംഭവം.
പുത്തൻകുളങ്ങര അർജ്ജുനന്‍ എന്ന ആനയാണ് ഇടഞ്ഞത് . ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. ഇടഞ്ഞ ആന ദീപസ്തംഭവും ബലിക്കല്ലും ഇരുമ്പു ഗെയിറ്റും കവാടത്തിൻ്റെ മകുടവും അലങ്കാര ഡ്രില്ലിസും തകർത്തു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് നേരിയ പരിക്കേറ്റു. കുട, വെഞ്ചാമരം, ആലവട്ടം പിടിച്ചിരുന്നവർ ആനപുറത്തു ഉണ്ടായിരുന്നു. പാപ്പാന്മാർ
ഒരു മണിക്കൂറോളം പരി ശ്രമിച്ചാണ് ആനയെ നിയന്ത്രണത്തിലാക്കിയത്‌ അതിനു ശേഷമാണ് ആന പുറത്തിരുന്നവർക്കു താഴെ ഇറങ്ങാനായത് .

Advertisement