ശാസ്ത്രദിനം വർണ്ണാഭമായി ആഘോഷിച്ചു ബ്രൂക്ക് ഇന്റർനാഷണൽ

Advertisement

ശാസ്താം കോട്ട : വിഖ്യാതനായ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സി വി രാമന്റെ രാമൻ എഫക്ട് കണ്ടെത്തലിന്റെ ഓർമ്മയ്ക്കായ് ദേശീയ ശാസ്ത്ര ദിനമായി ആചരിച്ചു വരുന്ന ഫെബ്രുവരി 28 നെ ശാസ്ത്ര സാങ്കേതിക വിദ്യകളിൽ ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ പഠിച്ചും പ്രവൃത്തിതലത്തിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയും ആചരിച്ചു കൊണ്ട് ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ശ്രദ്ധേയമായി.സ്കൂൾ ഡയറക്ടർ റവ. ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ ശാസ്ത്രദിനം ഉദ്ഘാടനം ചെയ്തു.ആർട്ടിഫിഷ്യൽ ഇന്റലിജെൻസുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. സ്കൂളിലെ ഏഴാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള കുട്ടികളിൽ തെരഞ്ഞെടുക്കപ്പെട്ട 48 കുട്ടികൾ 10 ടീമുകളായാണ് മത്സരിച്ചത്. മൂന്നു റൗണ്ടുകളായി നടന്ന വാശിയേറിയ മത്സരത്തിൽ ശ്രീറാം. ആർ, കാർത്തിക് ജയപ്രകാശ്, ജോന ഫ്രാൻസിസ്, ആദി പ്രദീപ്, ആദില എ എന്നിവരടങ്ങുന്ന ടീം ഫസ്റ്റും പ്രണിത് പ്രസാദ്, ആദിത്യനന്ദൻ, എഡ്വിൻ റെജി, ദുർഗ വിധു അൻസ എസ് എന്നിവരടങ്ങുന്ന ടീം യഥാക്രമം സെക്കന്റും നേടി. സ്കൂളിലെ ATL മെന്റേഴ്‌സ് ആയ അനുഗ്രഹയും അശ്വിനു മാണ് AI ക്വിസ് മത്സരത്തിന് നേതൃത്വം നൽകിയത്

Advertisement