വീട്ടമ്മയുടെ മരണം മരുന്ന് മാറി നൽകിയതിനാലെന്ന ആരോപണവുമായി കുടുംബം രംഗത്ത്

Advertisement

മലപ്പുറം. തിരൂരിൽ വീട്ടമ്മയുടെ മരണം മരുന്ന് മാറി നൽകിയതിനാലെന്ന ആരോപണവുമായി കുടുംബം രംഗത്ത്.ആലത്തിയൂർ പൊയ്‌ലിശേരി സ്വദേശി പെരുള്ളി പറമ്പിൽ ആയിശുമ്മ വാണ് മരിച്ചത്‌. സ്വകാര്യ ആശുപത്രിയിൽ നിന്നും മാറി നൽകിയ മരുന്നു കഴിച്ചതാണ് മരണക്കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊയിലിശേരി മുഹമ്മദലിയുടെ ഭാര്യ ആയിശുമ്മ മരിച്ചത്.തിരൂരിലെ സ്വകാര്യ ആശുപത്രി ഫാർമസിയിൽ നിന്ന് മാറി നൽകിയ മരുന്ന് കഴിച്ചതാണ് മരണ കാരണം എന്നാണ് കുടുംബത്തിന്റെ ആരോപണം .കാലിലെ നീർക്കട്ടിന് ചികിത്സ തേടി എപ്രിൽ 18 ന് ആണ് ആയിഷുമ്മ ആശുപത്രിയിൽ എത്തുന്നത്.ഡോക്ടർ എഴുതിയ മരുന്നുകളിൽ ഒരെണ്ണം ഫാർമസിയിൽ നിന്ന് മാറി നൽകുകയായിരുന്നു വെന്നാണ് കുടുംബം പറയുന്നത്‌.പേശികൾക്ക് അയവ് വരാൻ നൽകുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം മറ്റൊരു മരുന്ന് നൽകി എന്ന് മകൻ പറയുന്നു.
ഈഗുളിക കഴിച്ചതു മുതൽ തന്നെ ശാരീരിക അസ്വസ്ഥതകൾ കണ്ടു തുടങ്ങിയതായും ബന്ധുക്കൾ

ശാരീരിക അസ്വസ്ഥതകൾ കണ്ടു തുടങ്ങിയതോടെ നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലും പിന്നീട് മറ്റു രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു.
സംഭവത്തിൽ ഡി എം ഓ,ആരോഗ്യവകുപ്പ് മന്ത്രി എന്നിവർകുൾപ്പെടെ പരാതി നൽകി നിയമപരമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും. മരുന്ന് മാറി നൽകിയിട്ടില്ലെന്നും പരാതി അന്വേഷിക്കുന്നുണ്ട് എന്നുമാണ് ആശുപത്രിയുടെ വിശദീകരണം

Advertisement