വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ വീണ്ടും ഹർഷിന

കോഴിക്കോട് . വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ വീണ്ടും ഹർഷിന. കൂടെ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. തുടർ ചികിൽസ സൗജന്യമാക്കാൻ ആരോഗ്യ വകുപ്പിൻ്റെ ഇടപെടൽ വേണമെന്ന് ഹർഷിന ആവശ്യപ്പെടുന്നു.വയറു വേദനയെ തുടർന്ന്  ആശുപത്രിയിൽ ചികിൽസ തേടിയതിന് പിന്നാലെയാണ്  ട്വൻ്റി ഫോറിനോടുള്ള ഹർഷിനയുടെ പ്രതികരണം

കടുത്ത വയറുവേദനയെ തുടർന്നാണ് ഹർഷിന സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ചികിൽസ തേടിയത്. സി.ടി സ്കാൻ ഉൾപ്പടെ നിരവധി പരിശോധനകൾ നടത്തി. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കുടുംബം കടന്നു പോകുന്ന സാഹചര്യത്തിലാണ് തുടർ ചികിൽസ സൗജന്യമാക്കണമെന്ന ഹർഷിനയുടെ ആവശ്യം

പൊലിസിൽ നിന്ന് തനിക്ക് നീതി ലഭിച്ചു.പ്രതികളെ കണ്ടെത്തി അടുത്ത മാസം വിചാരണ ആരംഭിക്കും.പക്ഷെ ആരോഗ്യ വകുപ്പ് തന്നെ മറന്നു. നഷ്ടപരിഹാരത്തിൻ്റെ കാര്യം പോലും സംസാരിക്കുന്നില്ല. താൻ അനുഭവിച്ച ശാരീരിക വേദനയേക്കാൾ വലുതാണ് ആരോഗ്യ വകുപ്പിൻ്റെ അവഗണനയെ തുടർന്നുള്ള ഇപ്പോഴത്തെ മാനസിക വിഷമമെന്നും നിറകണ്ണുകളോടെ ഹർഷിന നിറകണ്ണുകളോടെ പറഞ്ഞു

Advertisement