സ്കൂളില്‍ വീണു പരുക്കേറ്റകുട്ടി ആശുപത്രി ചികില്‍സക്കിടെ മരിച്ചു

പത്തനംതിട്ട. സ്കൂളില്‍ വീണു പരുക്കേറ്റകുട്ടി ആശുപത്രിയില്‍ മരിച്ചു. അഞ്ചര വയസ്സുകാരന്റെ മരണത്തിൽ അസ്വാഭാവികമരണത്തിന് കേസ്

സംഭവം റാന്നിയിൽ.മരിച്ചത് പ്ലാങ്കമണ സ്വദേശി വിജയൻറെ മകൻ ആരോൺ. ഇന്നലെ സ്കൂളിൽ നിന്ന് വീണ് കൈക്ക് കുഴതെറ്റി പരിക്കേറ്റിരുന്നു.റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തുന്നതിനിടെ ഗുരുതരാവസ്ഥയിൽ ആവുകയായിരുന്നു. ഇന്നലെ രാത്രിയോടെ കുഞ്ഞു മരിച്ചു,ചികില്‍സാപിഴവാണെന്ന് കുടുംബം ആരോപിച്ചു. ആരോഗ്യനില പരിഗണിക്കാതെ അനസ്തേഷ്യ നല്‍കിയെന്നും പരാതി.

Advertisement