വാർത്താനോട്ടം

2024 ഫെബ്രുവരി 02 വെള്ളി

BREAKING NEWS

👉മാനന്തവാടി നഗരത്തിലും പരിസരങ്ങളിലും പരിഭ്രാന്തി പരത്തി കർണ്ണാടകയിൽ നിന്നുള്ള കാട്ടാന ഇറങ്ങി.

👉റേഡിയോ കോളർ ഘടിപ്പിച്ച തണ്ണീർ എന്ന് പേരുള്ള ഒറ്റയാൻ അപകട കാരിയല്ലന്ന് റിപ്പോർട്ട്



👉 മാനന്തവാടിയിൽ മുന്നറിയിപ്പ് നൽകി വനംവകുപ്പ് ,ആളുകൾ നഗരത്തിൽ നിന്ന് പിരിഞ്ഞ് പോകണം, കൂട്ടം കൂടരുത്.

👉പത്തനംതിട്ട പ്ലാങ്കമണ്ണിൽ ഗവ.എൽ പി സ്ക്കൂളിൽ വീണ് പരിക്കേറ്റ അഞ്ചര വയസ്സുകാരൻ ആരോൺ മരിച്ചു.

🌴 കേരളീയം🌴

🙏കേരളത്തിന്റെ ആവശ്യങ്ങളെയും താല്‍പര്യങ്ങളെയും കേന്ദ്ര ബജറ്റ് പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരാക്കുന്നതുമാണ് ബജറ്റ്. റബ്ബര്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി ആഭ്യന്തര റബ്ബര്‍ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. മുഖ്യമന്ത്രി കുറ്റപ്പെടുത്തി.




🙏കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കൊച്ചി, കണ്ണൂര്‍ വിമാനത്താവളത്തിലെ നിരക്കിന് തുല്യമാക്കണമെന്ന് യുഡിഎഫ് എംപിമാര്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു.

🙏പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റാണു ബജറ്റെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാന്‍ ഒന്നുമില്ല. തൊഴില്‍, വരുമാന അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഒരു നിര്‍ദേശവുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ ആകെ ചെലവിന്റെ 25 ശതമാനവും പലിശയിലേക്കാണ് പോകുന്നത്. ആകെ വരുമാനത്തിന്റെ 36 ശതമാനവും കടമെടുപ്പിലൂടെയാണ്.



🙏കേന്ദ്ര ബജറ്റ് കേരളത്തിനു നേട്ടമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തിയതിന് ആനുപാതികമായി കേരളത്തിന് പണം ലഭിക്കും. ഈ വര്‍ഷം 23,48,082 കോടി രൂപ കേരളത്തിന് അധികം ലഭിക്കും.
🙏ജനവിരുദ്ധ ബജറ്റാണെന്നു മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. പുതിയ പദ്ധതികളൊന്നുമില്ലാത്ത വെറും വാചക മേളയാണ് ബജറ്റ്. തിന്നാന്‍ വല്ലതും ഉണ്ടെങ്കിലെ പാചകത്തില്‍ കാര്യമുള്ളുവെന്നും തോമസ് ഐസക്ക് പരിഹസിച്ചു.



🙏കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കു മാത്രം മുന്‍ഗണന നല്‍കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് കേന്ദ്ര ബജറ്റെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തെ സംബന്ധിച്ചടുത്തോളം ബജറ്റ് നിരാശാജനകമാണ്.


🇳🇪 ദേശീയം 🇳🇪

🙏ധനമന്ത്രി നിര്‍മല സീതാരമന്‍ അവതരിപ്പിച്ച ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍: ഭക്ഷ്യം, വളം, ഇന്ധനം എന്നീ വിഭാഗങ്ങളിലെ സബ്സിഡി എട്ടു ശതമാനം വെട്ടിക്കുറയ്ക്കും, അഞ്ചു വര്‍ഷത്തിനകം അഞ്ചു കോടി വീടുകള്‍, ഒരു കോടി വീടുകളില്‍കൂടി സോളാര്‍ പദ്ധതി, റെയില്‍വേ നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും, മൂന്ന് റെയില്‍വെ ഇടനാഴി തുടങ്ങും, വിമാനത്താവളങ്ങള്‍ നവീകരിക്കും, കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങും, ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹനങ്ങള്‍ക്കു പ്രോല്‍സാഹനം.



🙏 ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി ജൂലൈ മാസത്തില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.

🙏പ്രധാനമന്ത്രി മുദ്ര യോജനയ്ക്കു കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 22.5 ലക്ഷം കോടി രൂപ മൂല്യമുള്ള 43 കോടി വായ്പകള്‍ ന്‍കിയെന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ 34 ലക്ഷം കോടി രൂപ നല്‍കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്ത്രീകള്‍ക്ക് 30 കോടി മുദ്ര യോജന വായ്പകള്‍ നല്‍കിയിട്ടുണ്ട്.



🙏കേരളത്തിലെ റെയില്‍വേ വികസനത്തിന് യുപിഎ സര്‍ക്കാര്‍ നല്‍കിയ 372 കോടി രൂപയുടെ സ്ഥാനത്തു മോദി സര്‍ക്കാര്‍ 2744 കോടി രൂപ കേരളത്തിനു നല്‍കിയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മൂന്നു പുതിയ റെയില്‍വേ കോറിഡോറുകളില്‍ തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ കേരളത്തിനും വലിയ ഗുണം ലഭിക്കും.

🙏ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഒരു ദിവസം മുഴുവന്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ രാത്രി പതിനൊന്നോടെയാണ് ചംപായി സോറനെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്.



🙏വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അടിയന്തര വാദം കേള്‍ക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം.
🙏ഇന്ത്യ സിമന്റ്സിന്റെ ചെന്നൈയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഡിഎംകെയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യവസായ ഗ്രൂപ്പാണ് ഇന്ത്യ സിമന്റ്സ്.

🙏പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ 11 വയസുകാരിയെ തലയറുത്തു കൊന്ന ബന്ധുവിനെ അറസ്റ്റു ചെയ്തു. മൂന്നു ദിവസം മുന്‍പ് കാണാതായായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് തലയറുത്ത നിലയില്‍ കണ്ടെത്തിയത്.


🇦🇺 അന്തർദേശീയം 🇦🇽

🙏ലംബോര്‍ഗിനി കമ്പനിയുടെ സ്ഥാപകന്‍ തന്റെ പിതാവാണെന്ന അവകാശവാദവുമായി 35 വയസുകാരി രംഗത്ത്. ഇറ്റലിയിലെ നേപിള്‍സില്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന ഫ്ലാവിയ ബോര്‍സണ്‍ എന്ന യുവതിയാണ് ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവിട്ടുകൊണ്ട് തന്റെ പിതൃത്വം സംബന്ധിച്ച് അവകാശവാദം ഉന്നയിച്ചത്.

🙏സൗദി അറേബ്യയിലെ പുരാവസ്തു മേഖലയായ അല്‍ഉലയുടെ ഭരണനിര്‍വഹണ സ്ഥാപനമായ അല്‍ഉല റോയല്‍ കമ്മീഷന്റെ സി.ഇ.ഒയായി സൗദി വനിത അബീര്‍ അല്‍അഖ്ലിനെ നിയമിച്ചു.



🏏 കായികം 🏏

🙏അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യാ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് ഇന്ന് വിശാഖപട്ടണത്ത് ആരംഭിക്കും. ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വി ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് മറികടക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.



🙏മെസ്സിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന പ്രതീതിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന റിയാദ് സീസണ്‍ കപ്പിലെ ഇന്റര്‍ മയാമി- അല്‍ നസ്ര് പോരാട്ടത്തില്‍ അല്‍ നസ്ര് എഫ്.സിക്ക് ആറ് ഗോളിന്റെ തകര്‍പ്പന്‍ ജയം.

Advertisement