മാനന്തവാടി ടൗണില്‍ ജനത്തെ വിറപ്പിച്ച് ഒറ്റയാന്‍

വയനാട്. എടവക പായോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി നഗരത്തിലേക്ക് എത്തി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.നടപടി വൈകുന്നതായി ആക്ഷേപം. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. വനപാലകരും പൊലീസും സ്ഥാലത്തെത്തിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്.
വനത്തിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടുക എന്ന ദൗത്യത്തിലേക്ക് വനം വകുപ്പിന് നീങ്ങേണ്ടി വരും. കർണാടകയിലെ വന മേഖലയിൽ നിന്നാണ് ആനയെത്തിയതെന്നാണ് വിവരം. വനത്തിലേക്ക് ആനയെ തുരത്താൻ മറ്റു മാർഗങ്ങളുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. മാനന്തവാടി ന്യൂമാൻസ് കോളേജ് പരിസരത്ത് ആന നിലയുറപ്പിച്ചിരിക്കുകയാണ്.

ഹാസന്‍ ഭാഗത്തുനിന്ന് പിടിച്ച, ആനയാണെന്നാണ് വിവരം.രണ്ടാഴ്ച മുമ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു കാട്ടില്‍ വിട്ട ആനയാണിത്. ഇപ്പോള്‍ അക്രമകാരിയല്ല. തലപ്പുഴ ഭാഗത്ത് നിന്നാണ് ആന എടവക പഞ്ചായത്തിന്റെ ഭാഗങ്ങളിലേക്ക് എത്തിയന്നാണ് നിഗമനം. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആനയെ മയക്കുവെടിവെച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിലും അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് വന്യമൃഗ പ്രതിരോധ ആക്ഷൻ കമ്മിറ്റി ചെയർമാൻ ടിസി ജോസ് പറഞ്ഞു. ചുറ്റും ജനവാസമേഖലയായതിനാല്‍ തുരത്തിയോടിക്കുന്നത് പ്രായോഗികമല്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Advertisement