ഇനി വിജയിയുടെ ഒരു സിനിമ കൂടി മാത്രം…. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ റിലീസ് തീയതി പ്രഖ്യാപിച്ചു…

വിജയ് നായകനാകുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുമെന്ന് നടന്‍ വിജയ് എക്സില്‍ കുറിച്ചു. ചിത്രത്തിന്റെ പോസ്റ്ററും താരം പങ്കവച്ചു.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് റിലീസ്. എജിസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന് ശേഷം ഒരു സിനിമ കൂടി ചെയ്ത്് വിജയ് അഭിനയം അവസാനിപ്പിക്കും. വിജയിന്റെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Advertisement