പൗരത്വ നിയമ ഭേദഗതി നിയമം അംഗീകരിക്കില്ലെന്ന് നടന്‍ വിജയ്…. പാര്‍ട്ടി രൂപീകരിച്ചശേഷമുള്ള ആദ്യ രാഷ്ട്രീയ പ്രതികരണം

പൗരത്വ നിയമ ഭേദഗതി നിയമം അംഗീകരിക്കില്ലെന്ന് നടന്‍ വിജയ്. തമിഴ്നാട് സര്‍ക്കാര്‍ നിയമം നടപ്പാക്കരുതെന്ന് വിജയ്​യുടെ പാര്‍ട്ടിയായ ‘തമിഴ്നാട് വെട്രിക്ക് കഴകം’ ആവശ്യപ്പെട്ടു. പാര്‍ട്ടി രൂപീകരിച്ചശേഷമുള്ള  വിജയ്​യുടെ ആദ്യരാഷ്ട്രീയ പ്രതികരണമാണിത്. കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക എക്സ്(ട്വിറ്റര്‍) പേജില്‍ പങ്കുവച്ച പോസ്റ്റില്‍ വിജയ്​ വ്യക്തമാക്കി.

‘നിയമം സാമൂഹിക ഐക്യം തകര്‍ക്കും. രാജ്യത്തെ ജനങ്ങള്‍ ഐക്യത്തോടെ കഴിയുന്നിടത്ത് പൗരത്വ ഭേദഗതി നിയമം പോലുള്ളവ നടപ്പാക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല. തമിഴ്‌നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണം. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുതെന്നും’ വിജയ് ആവശ്യപ്പെട്ടു.

Advertisement