വാര്‍ത്താനോട്ടം

2024 മാർച്ച് 12 ചൊവ്വ

BREAKING NEWS

👉തലശ്ശേരി മാഹി ബൈപ്പാസിൽ പാലത്തിൽ നിന്ന് വീണ് പ്ലസ് ടു വിദ്യാർത്ഥി തോട്ടുമ്മൽ സ്വദേശി നിദാൽ (18) മരിച്ചു.

👉 ഭാര്യയെ വെട്ടിയ ശേഷം പാലക്കാട് മുതലമട സ്വദേശി സുരേഷ് ആത്മഹത്യ ചെയ്തു.

👉 മ്ലാവ് ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

👉ഇടുക്കി പന്നിയാറിൽ ചക്ക കൊമ്പൻ റേഷൻ കടയുടെ ചുമർ തകർത്തു.

👉 ലോക്സഭ തിരഞ്ഞെടുപ്പ്: 62 സീറ്റുകളിൽ കൂടി കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.

👉എഎഫ്സി ചാമ്പ്യൻസ് ലീഗ്ഫുട് ബാളിൽ റൊണാൾഡോയുടെ അൽ നസർ തോറ്റ് പുറത്ത്.

🌴കേരളീയം🌴

🙏 2024 – 25 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന്. പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് പരിപാടി ഉദ്ഘാടനം ചെയ്യും.

🙏 മാര്‍ച്ച് 15 മുതല്‍ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം ചെയ്യുമെന്ന് സംസ്ഥാന ധനവകുപ്പ്. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.ഏപ്രില്‍ മാസം മുതല്‍ പെന്‍ഷന്‍ വിതരണം കൃത്യമായി നടക്കുമെന്നാണ് ധനവകുപ്പ് പറയുന്നത്.

🙏 കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ വിഭജന നിയമത്തെ കേരളം ഒന്നിച്ച് എതിര്‍ക്കും. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി നിയമമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

🙏 പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ് മണ്ഡലതലങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.

🙏 കേരളത്തില്‍ റമദാന്‍ വ്രതം ഇന്ന് മുതല്‍. പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടതോടെ കോഴിക്കോട് ഖാളി മുഹമ്മദ് കോയ തങ്ങള്‍ ജമാലുല്ലൈലി റമദാന്‍ വ്രതാരംഭം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

🙏 ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എ കെ ശശീന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മന്ത്രി കാര്‍ഡിയാക് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനില സംബന്ധിച്ച് മറ്റ് വിശദാംശങ്ങള്‍ വന്നിട്ടില്ല.

🙏 എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മാര്‍ച്ച് 15-ന് പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 19-ന് പാലക്കാട് നടക്കുന്ന റോഡ്ഷോയിലും അദ്ദേഹം പങ്കെടുക്കും.

🙏 കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തി വെക്കാന്‍ വൈസ് ചാന്‍സിലര്‍ നിര്‍ദേശം
നല്‍കി. ഇനി മത്സരങ്ങള്‍ ഉണ്ടാവില്ല, കഴിഞ്ഞ മത്സരങ്ങളുടെ ഫലം പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമാപന സമ്മേളനവും
ഉണ്ടാകില്ലെന്ന് സര്‍വകലാശാല അറിയിച്ചു.

🙏 സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് . പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.

🙏 വന്‍തുക ലോണെടുത്ത് കരുവന്നൂര്‍ ബാങ്കിനെ കബളിപ്പിച്ചുവെന്നും ബാങ്കില്‍ നിന്ന് 18 കോടി തട്ടിയെടുത്തുവെന്നുമുള്ള ആരോപണത്തിന്‍ മേല്‍ തൃശ്ശൂര്‍ സ്വദേശി കെ.ബി അനില്‍കുമാറിനെ ഇ ഡി അറസ്റ്റ് ചെയ്ത് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കി.

🙏 സാങ്കേതിക മേഖലയിലെ ആഗോള കമ്പനിയുമായി സഹകരിച്ച് നിര്‍മിത ബുദ്ധിയില്‍ പരിശീലനം നല്‍കുന്നതിന് തിരുവനന്തപുരത്തെ 10 കോളേജുകളില്‍ എഐ ലാബുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

🙏 കട്ടപ്പനയില്‍ കൊല്ലപ്പെട്ട നവജാതശിശുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുന്നു. പ്രതികള്‍ മൊഴി നല്‍കിയതനുസരിച്ച് സാഗര ജംഗ്ഷനിലെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്ത് കുഴിച്ചാണ് വീണ്ടും പരിശോധന നടത്തുന്നത്.

🙏 വ്യക്തിപരവും രാഷ്ട്രീയപരവുമായ വൈരാഗ്യത്തിന്റെ പേരില്‍ പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീനെ ബാംഗ്ലൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

🇳🇪 ദേശീയം 🇳🇪

🙏 പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തില്‍ വന്നു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.

🙏പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ് നിയമമെന്നും അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസത്തിനുള്ള നിയമ തടസങ്ങള്‍ നീങ്ങുമെന്നും വിദ്യാഭ്യാസം നേടാനും, വ്യാപാര സ്വാതന്ത്ര്യത്തിനും, വസ്തുവകകള്‍ വാങ്ങാനും പൗരത്വം നേടുന്നവര്‍ക്ക് അവകാശമുണ്ടാകുമെന്നും സര്‍ക്കാര്‍ പറയുന്നു.

🙏 ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് പൗരത്വം ലഭിക്കുക. ഈ വിഭാഗത്തില്‍നിന്ന് 2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയവര്‍ക്ക് അപേക്ഷിക്കാം.

🙏 ഉത്തര്‍പ്രദേശ് ഗാസിപൂരില്‍ വിവാഹസംഘം സഞ്ചരിച്ച ബസിന് തീ പിടിച്ച് അഞ്ച് മരണം. ഇലക്ട്രിക് വയറില്‍ തട്ടി തീ പിടിക്കുകയും തുടര്‍ന്ന് ബസിലൊന്നാകെ തീ പടരുകയും ചെയ്യുകായിരുന്നു.

🙏 ഖനൗരി അതിര്‍ത്തിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ബല്‍ദേവ് സിംഗ് എന്ന കര്‍ഷകന്‍ മരണപ്പെട്ടു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പട്യാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. ഇതോടെ ചലോ ദില്ലി പ്രതിഷേധത്തിനിടെ അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകരുടെ എണ്ണം ഏഴായി.

🙏 2008 ല്‍ 6 പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ പ്രഗ്യാ സിംഗ് ഠാക്കൂറിന് വാറന്റ് അയച്ച് കോടതി. മുംബൈയിലെ പ്രത്യേക കോടതിയാണ് ജാമ്യം ലഭിക്കാവുന്ന വാറന്റ് നല്‍കിയത്.

🙏 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികളില്‍ ഇടിവ്. ഇലക്ടറല്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള സമയപരിധി നീട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ എസ്ബിഐ ഓഹരികളില്‍ ഏകദേശം 2 ശതമാനം ഇടിവ് രേഖപ്പെടുത്തി.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ നയതന്ത്രതലത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ചൈന. ഇന്ത്യയുടെ നീക്കം അതിര്‍ത്തിവിഷയം സങ്കീര്‍ണമാക്കുകയേ ഉള്ളൂവെന്നും ചൈനീസ് വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. അരുണാചല്‍ പ്രദേശ്, ദക്ഷിണ ടിബറ്റ് ആണെന്നാണ് ചൈനയുടെ അവകാശവാദം.

🏑 കായികം 🏏

🙏 വനിത പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനെതിരെ യുപി വാരിയേഴ്‌സിന് 8 റണ്‍സിന്റെ തോല്‍വി. ഗുജറാത്ത് ജയന്റ്‌സ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുപി വാരിയേഴ്‌സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 144 റണ്‍സെടുക്കാനേയായുള്ളൂ.

🙏 ഐസിസി ടെസ്റ്റ്, റാങ്കിംഗില്‍ ഒന്നാം നിലനിര്‍ത്തി ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ 4-1ന് പരമ്പര ജയിച്ചതോടെയാണ് ഓസീസിനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തിയത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കിവീസിനെ തോല്‍പ്പിച്ചിട്ടും ഓസീസിന് ഒന്നാമതെത്താനായില്ല.

Advertisement