ഇതൊന്ന് കഴിച്ച് നോക്കൂ, കൊളസ്ട്രോളിനെ പടിക്ക് പുറത്താക്കാം

Advertisement

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് സാല്‍മണ്‍ ഫിഷ്. സാല്‍മണ്‍ മത്സ്യം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

സാല്‍മണ്‍ ഫിഷിലെ ഒമേഹ 3 ഫാറ്റി ആസിഡ് ആണ് എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ് സാല്‍മണ്‍ മത്സ്യം. അതിനാല്‍ സാല്‍മണ്‍ മത്സ്യം കഴിക്കുന്നത് പൂരിത കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും അതുവഴി കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി പോലെയുള്ള മറ്റ് മത്സ്യങ്ങള്‍ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഗുണം ചെയ്യും. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് സാല്‍മണ്‍. ഇത് സ്ട്രോക്ക് സാധ്യതയെ തടയാനും സഹായിക്കും. വിറ്റാമിന്‍ ഡിയും ബിയും മറ്റ് പ്രോട്ടീനുകളും അടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

സാല്‍മണ്‍ മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡിയും സാല്‍മണ്‍ ഫിഷില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓസ്റ്റിയോപൊറോസിസിസ് സാധ്യതയെ തടയാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സാല്‍മണ്‍ മത്സ്യം കഴിക്കുന്നത് നല്ലതാണ്. ഇവയിലെ ഫാറ്റി ആസിഡ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

Advertisement

1 COMMENT

Comments are closed.