പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാൾ മരിച്ചു

മലപ്പുറം . പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാൾ മരിച്ചു. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി ആലുങ്ങൽ ( 36 ) ആണ് മരിച്ചത്. പാണ്ടിക്കാട് പൊലീസാണ് യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പൊലീസ് മർദ്ദനത്തിലാണ് മരണമെന്ന് ബന്ധുക്കൾ. പോലീസ് സ്റ്റേഷനിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീൻകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്

Advertisement