പോലീസ്  ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവം,പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

മലപ്പുറം. പാണ്ടിക്കാട് പോലീസ്  ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവം.
പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് .യുവാവിന്റെ മരണം ഹൃദയാഘാതത്തെ തുടർന്ന് ശരീരത്തിൽ പരുക്കകളില്ല

മർദ്ദനമേറ്റതിന്റെ പാടുകൾ ശരീരത്തിലില്ലെന്നും റിപ്പോർട്ട്‌. യുവാവിന്റെ മരണത്തിൽ രണ്ടു സിവിൽ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.പോലീസ് മർദ്ദനത്തെ തുടർന്നാണ് യുവാവിന്റെ മരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി
പാണ്ടിക്കാട് പോലീസ് സ്റ്റേഷനിലെ മരണം. സമഗ്രമായ അന്വേഷണം നടത്തും മലപ്പുറം എസ്പി എസ് ശശിദരൻ പറഞ്ഞു.

സസ്പെൻഷൻ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമാണ്. മർദ്ദനം നടന്നോ എന്നത്  വിശദമായി പരിശോധിക്കും.
അന്വേഷണം മുൻവിധി ഇല്ലാതെ വസ്തുത കണ്ടെത്താൻ ആണ്

Advertisement