ചന്തിരൂരിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

ആലപ്പുഴ. ചന്തിരൂരിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പട്ടാമ്പി സ്വദേശി ഇസ്മയിൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ദേശീയപാതയിൽ ചന്തിരൂർ ഗവ. ഹൈസ്കൂളിന് മുന്നിലാണ് അപകടം. പാലക്കാട് നിന്ന് കൊല്ലത്തേക്ക് തണ്ണിമത്തനുമായി പോകുകയായിരുന്നു ലോറി. ഉയരപ്പാത നിർമാണം നടക്കുന്ന സ്ഥലത്ത് റിഫ്ലക്ടർ ഇല്ലാത്തതിനാലാണ് അപകടമുണ്ടായതെന്നാണ് ആരോപണം

Advertisement