ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ പന്നി ഇടിച്ചു കയറി അപകടം,രണ്ടുപേര്‍ക്ക് പരിക്കേറ്റു

Advertisement

പാലക്കാട്. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ പന്നി ഇടിച്ചു കയറി അപകടം,രണ്ടുപേര്‍ക്ക് പരിക്കേറ്റു.നെന്മാറ സ്വദേശികളായ ഷംസുദ്ദീന്‍, കുമാരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ദേശീയപാത
പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം ചുവട്ടുപാടത്താണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചയായിരുന്നു അപകടം,ആശുപത്രി ആവശ്യത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോകുമ്പോഴാണ് ചുവട്ടുപാടത്ത് വച്ച് പന്നി ഇടിച്ചു കയറിയത്. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ മൂന്നുവട്ടം ദേശീയപാതയില്‍ മറിഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു