സൈനികൻ ആണെന്ന് അറിയിച്ചിട്ടും കൈവിലങ്ങ് അണിയിച്ച് മർദിച്ചു,പരാതി

കോഴിക്കോട്. മേപ്പയൂർ പോലീസിനെതിരെ സൈനികൻ്റെ പരാതി. സ്റ്റേഷനിൽ വിളിച്ച് വരുത്തി മർദ്ദിച്ചെന്നാണ് മേപ്പയൂർ സ്വദേശി വി അതുലിൻ്റെ ആരോപണം. അതുൽ കോഴിക്കോട് റൂറൽ എസ്പി ക്ക് പരാതി നൽകി.

അവധിക്ക് നാട്ടിലെത്തിയ അതുലിനെ കഴിഞ്ഞ ദിവസം വാഹന പരിശോധനയുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടർന്ന് ഇന്നലെ രാത്രി മേപ്പയൂർ സ്റ്റേഷനിൽ എത്തിയ അതുലിനെ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചു എന്നാണ് പരാതി.

സൈനികൻ ആണെന്ന് അറിയിച്ചിട്ടും കൈവിലങ്ങ് അണിയിച്ച് മർദിച്ചെന്നാണ് അതുലിൻ്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അതുൽ വടകര റൂറൽ എസ്പിക്ക് പരാതി നൽകി. അനന്തപുരി സോൾഡിയേഴ്‌സ്‌ സംഘടനയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം, ആരോപണം നിഷേധിക്കുകയാണ് മേപ്പയൂർ പോലീസ്. സ്റ്റേഷനിലെത്തി അതിക്രമം കാണിച്ച അതുലിനെ പിടിച്ചു മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം.

Advertisement