വന്യമൃഗ ആക്രമണം ചെറുക്കാൻ സഹകരിച്ച് പ്രവർത്തിക്കാൻ കേരളവും കർണാടകയും തമ്മിൽ ധാരണ

ബന്ദിപ്പൂര്‍. വന്യമൃഗ ആക്രമണം ചെറുക്കാൻ സഹകരിച്ച് പ്രവർത്തിക്കാൻ കേരളവും കർണാടകയും തമ്മിൽ ധാരണ. വന്യമൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നാല് ചാർട്ടറുകളിൽ ഇരു സംസ്ഥാനങ്ങളും ഒപ്പിട്ടു, വിഷയം ചർച്ച ചെയ്യാൻ ബന്ദിപ്പൂരിൽ ചേർന്ന അന്തർ സംസ്ഥാന യോഗത്തിലാണ് ധാരണയായത് വനാതിർത്തികളിൽ റെയിൽ ഫെൻസിംഗിന് കേന്ദ്ര സഹായം ലഭിക്കുന്നില്ല എന്ന് കർണാടക വനം മന്ത്രി ഈശ്വര ഖാൻഡ്രേ കുറ്റപ്പെടുത്തി , വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിത മാറ്റം വേണമെന്ന് മന്ത്രി എകെ ശശീന്ദ്രനും ആവശ്യപ്പെട്ടു. സംയുക്ത മായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കും.
തമിവ്നാട് മന്ത്രി പങ്കെടുക്കാത്തതിനാല്‍ സംസ്കതാനം ഒപ്പുവച്ചില്ല. എന്നാല്‍ തീരുമാനങ്ങളോട് വിയോജിച്ചില്ല.

Advertisement