ലീഡറെ കാണാൻ മുണ്ടിന്‍റെ അടിയിൽ പഴം തിരുകി കൊണ്ടു പോയവരാണ് കോൺഗ്രസുകാര്‍, മന്ത്രി കെ ബി ഗണേഷ്കുമാര്‍

കൊട്ടാരക്കര.ലീഡറെ കാണാൻ മുണ്ടിന്‍റെ അടിയിൽ പഴം തിരുകി കൊണ്ടു പോയവരാണ് കോൺഗ്രസുകാരെന്നും മന്ത്രി കെ ബി ഗണേഷ്കുമാര്‍ .പത്മജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് തെമ്മാടിത്തരം. രാഹുല്‍ ഗാന്ധിയെയും ബിജെപിയെയും കെ ബി ഗണേഷ് കുമാർ പരിഹസിച്ചു

കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് ബി യുടെ നേതൃത്വത്തിൽ ഇടത് സ്ഥാനാർഥികളെ പങ്കെടുപ്പിച്ച് നടത്തിയ നേതൃസംഗമ വേദിയിലായിരുന്നു കോൺഗ്രസിന് എതിരെയുള്ള ഗണേഷ് കുമാറിൻ്റെ ഈ കണക്കറ്റ വിമർശനം.പത്മജയുടെ ബി ജെ പി പ്രവേശനത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവന തെമ്മാടിത്തരമാണ്.

എക്സർസൈസ് ചെയ്യലും തമിഴ്നാട്ടിൽ പോയി ബിരിയാണി വയ്ക്കലും മാത്രമാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും ഗണേഷ് കുമാറിൻ്റെ വിമർശനമുണ്ടായി.

മുകേഷിനെ വാനോളം പുകഴ്ത്തിയായിരുന്നു ഗണേഷ്കുമാറിന്റെ പ്രസംഗം. കാർട്ടൂൺ കണ്ട് ചിരിക്കുന്ന നല്ല നടനാണ് മുകേഷ്. കൊള്ളേണ്ടവരെ കൊള്ളിച്ച് പ്രസംഗിക്കുന്നയാളാണെന്നും ഗണേഷ് കുമാർ പറഞ്ഞു.മണ്ണ് വാരിത്തിന്നാലും ആരും കേരളത്തിൽ ബി ജെ പിക്ക് വോട്ട് ചെയ്യില്ലെന്നും ഗണേഷ് കുമാർ. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ
എം മുകേഷ്, മാവേലിക്കരയിലെ സി.എ.അരുണ്‍കുമാര്‍ എന്നിവരും പങ്കെടുത്തു. 

Advertisement