കെഎസ്ആര്‍ടിസിയിൽ പരിഷ്കരണ നടപടികൾ

തിരുവനന്തപുരം.കെഎസ്ആര്‍ടിസിയിൽ പരിഷ്കരണ നടപടികൾ തുടങ്ങി. സ്പെയർപാർട്സ് വാങ്ങലിന് നിയന്ത്രണം. ദീർഘകാല കരാറുകൾ പുന പരിശോധിക്കും. മൂന്നുമാസം വരെയുള്ള അവശ്യ ഘടകങ്ങൾ മാത്രം വാങ്ങാൻ നിർദ്ദേശം. സ്പെയർപാർട്സ് വിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രീകൃത സോഫ്റ്റ്‌വെയർ സജ്ജീകരിക്കും.

ഡിപ്പോകളിലെ വരവ് ചെലവ് കണക്കുകൾ ചീഫ് ഓഫീസിൽ അറിയിക്കാൻ പ്രത്യേക സംവിധാനം. വിരമിക്കുന്ന മിനിസ്റ്റീരിയൽ സ്റ്റാഫുകൾക്ക് പകരം പുതിയ നിയമനം ഉണ്ടാകില്ല. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി തല യോഗത്തിലാണ് തീരുമാനം

Advertisement