കേരളത്തിൽ അക്കൗണ്ട് തുറന്നേ മാറൂ, മോദിഎത്തുന്നു, കുരിശുകള്‍ ആവശ്യത്തിന്

തിരുവനന്തപുരം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിൽ എത്തും. മാർച്ച് 15 ന് പാലക്കാടു 17 ന് പത്തനംതിട്ടയിലുമാണ് മോദി എത്തുക. എന്‍ഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. അതേസമയം മുന്നണിയെ പ്രതിസന്ധിയിലാക്കി തുഷാർ വെള്ളാപ്പള്ളി യും പിസി ജോർജും തമ്മിലുള്ള പോര് തുടരുകയാണ്. പ്രചാരണത്തിൽ പിസി ജോർജിന്റെ പിന്തുണ തേടേണ്ട ആവശ്യമില്ലെന്ന് തുഷാർ വെള്ളാപ്പള്ളി 24 നോട് പറഞ്ഞു.

കേരളത്തിൽ ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം ബി ജെ പി നടത്തുന്നത് . ഇതിൻ്റെ ഭാഗമായാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് വീണ്ടും എത്തുന്നത്. മാർച്ച് 15 ന് പാലക്കാട് എത്തുന്ന മോദി സ്ഥാനാർത്ഥി സി കൃഷ്ണണകുമാറിന് വേണ്ടി റോഡ് ഷോയിൽ പങ്കെടുക്കും.
17 നാണ് പത്തനംതിട്ടയിലേക്ക് മോദി എത്തുന്നത്. ഇവിടെ അനിൽ ആൻ്റണിക്ക് വേണ്ടി റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. പതിനാറാം തീയതി തമിഴ്നാട്ടിലാണ് മുഖ്യമന്ത്രിക്ക് പരിപാടി ഉള്ളത്. നേരത്തെ തൃശ്ശൂർ മണ്ഡലത്തിൽ രണ്ടുതവണ മോദിയെത്തിയിരുന്നു. കെ സുധാകരന്റെ പദയാത്ര സമാപന വേളയിലാണ് അവസാനമായി മോദിയെത്തിയത് .

ഇതിനിടെ എൻഡിഎയെ ആശങ്കയിലാക്കി പിസി ജോർജ്ജും തുഷാർ വെള്ളാപ്പള്ളി തമ്മിലുള്ള തർക്കം തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസി ജോർജിൻ്റെ പിന്തുണ തേടേണ്ട ആവശ്യമില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി നേതാവായ പിസി ജോർജിന് എൻഡിഎ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഉത്തരവാദിത്തം ഉണ്ടെന്നാണ് പറയുന്നത്.
അതേസമയം കേരളത്തിൽ ഇത്തവണയും ബിജെപി ഒരു സീറ്റിലും ജയിക്കില്ലെന്ന് പാർട്ടിവിട്ട് സിപിഎംൽ ചേർന്ന എകെ നസീർ പ്രതികരിച്ചു.

Advertisement