തെന്നിന്ത്യന്‍ നടി തൃഷ രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് താരത്തിന്റെ അമ്മ രംഗത്ത്. വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് തൃഷയുടെ അമ്മ അറിയിച്ചു. തൃഷയ്ക്ക് രാഷ്ട്രീയത്തില്‍ ചേരാന്‍ ആഗ്രഹമില്ലെന്നും നടിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശാശ്വതമായി അവസാനിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. നടന്‍ വിജയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് തൃഷ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ അമ്മയുടെ പ്രതികരണമെത്തിയത്.