ലാഹോര്‍: ഓഗസ്റ്റ് അവസാന വാരം ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പാകിസ്താന്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി പിന്മാറി. പരിക്കുമൂലമാണ് ഷഹീന്‍ അഫ്രീദി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. വലത്തേ കാല്‍മുട്ടിനേറ്റ പരിക്കുമൂലം താരം ചികിത്സയിലാണ്. അഫ്രീദിയുടെ അഭാവം പാകിസ്താന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെയാണ് അഫ്രീദിയ്ക്ക് പരിക്കേറ്റത്. താരത്തിന് ആറാഴ്ചത്തെ വിശ്രമമാണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് ആകുമ്പോഴേക്കും പരിക്ക് ഭേദമായി ടീമിലേക്ക് തിരിച്ചെത്തുകയാണ് താരം ലക്ഷ്യമിടുന്നത്.