കണ്ണൂർ: പരിയാരം സർക്കാർ ആയുർവേദ കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ടൈപ്പിസ്റ്റിന്റെ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 23ന് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ കൂടിക്കാഴ്ച നടത്തും.

എസ്.എസ്.എൽ.സിയും ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങിൽ (കെ.ജി.ടി.ഇ) ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും കമ്പ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം.

പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ആധാർകാർഡും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.