ന്യൂഡല്‍ഹി: രാജ്യത്തെ 71 പട്ടണങ്ങളും പതിനാറു സംസ്ഥാനങ്ങളിലെ മെട്രോകളും കേന്ദ്രഭരണപ്രദേശങ്ങളും ഇപ്പോഴും പൊലീസ് കമ്മീഷണറേറ്റിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വെറുമൊരു മാറ്റമാണോ വേണ്ടതെന്നും അതോ നമ്മുടെ കൊളോണിയല്‍ ഭൂതകാലത്തെ അപ്പാടെ മാറ്റണോ എന്ന ചോദ്യവും ഇവിടെ ഉയരുന്നു.

ബ്രിട്ടീഷ് ഭരണകാലത്തെ പ്രസിഡന്‍സി ടൗണുകളാണോ പുതിയ കമ്മീഷണറേറ്റുകളായി രൂപം മാറിയത്. കല്‍ക്കട്ട, മദ്രാസ്, ബോംബെ തുടങ്ങിയവയായിരുന്നു കൊളോണിയല്‍ കാലത്തെ പ്രസിഡന്‍സികള്‍. ഇത് വെറുമൊരു പേരില്‍ മാത്രമുള്ളതാണോ എന്ന ചോദ്യവും ഇവിടെ ഉയരുന്നു. ജനങ്ങളോടുള്ള ഇടപെടലിലും പ്രവര്‍ത്തനങ്ങളിലും സാധാരണ പൊലീസ് സ്റ്റേഷന്‍ മാത്രമല്ലേ ഇവ എന്ന ചോദ്യവും ഉയരുന്നു.

പൊലീസ് കമ്മീഷണറേറ്റുകള്‍ പ്രസിഡന്‍സി ടൗണുകളില്‍ മാത്രമല്ല ആരംഭിച്ചത്. 1848ല്‍ നാട്ടുരാജ്യമായിരുന്ന ഹൈദരാബാദില്‍ അന്നത്തെ നിസമാണ് ആദ്യ കമ്മീഷണറേറ്റിന് തുടക്കം കുറിച്ചത്. പ്രസിഡന്‍സിടൗണുകള്‍ക്ക് പിന്നെയും പതിറ്റാണ്ട് കഴിഞ്ഞാണ് കമ്മീഷണറേറ്റ് ലഭിച്ചത്. കല്‍ക്കട്ട, ബോംബൈ, മദ്രാസ് തുടങ്ങിയ നഗരങ്ങളില്‍ കമ്മീഷണറേറ്റുകള്‍ ആരംഭിക്കാന്‍ പ്രധാന കാരണം ഇവിടെ യൂറോപ്യന്‍ ജനത ഏറെ ഉണ്ടായിരുന്നു എന്നതാണ്. അത് കൊണ്ട് തന്നെ ഈ നഗരങ്ങളിലെ ഭരണം യൂറോപ്യന്‍ നഗരങ്ങളിലേതിന് സമാനമാകണമെന്ന് അന്നത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനി മേധാവിമാരും പിന്നീട് വന്ന രാജകീയ ഉദ്യോഗസ്ഥരും ആഗ്രഹിച്ചു. ഇതിന്റെ ഭാഗമായി 1856ല്‍ കല്‍ക്കട്ട പൊലീസ് മെട്രോപൊളിറ്റന്‍ മാതൃകയിലുള്ള ആദ്യ പൊലീസ് സംവിധാനം ആരംഭിച്ചു. എന്നാല്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം റോയല്‍ ഐറിഷ് കോണ്‍സ്റ്റബുലറിയുടെ പല അംശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തി.

എങ്കിലും പ്രസിഡന്‍സികളിലെ പൊലീസിംഗും മൊഫ്യൂസലും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തി. മൂന്ന് പ്രസിഡന്‍സികളിലും 1935 വരെ റങ്കുണിലും 1861ലെ പൊലീസ് നിയമം ബാധകമായിരുന്നില്ല. എന്നാല്‍ 1866ലെ കല്‍ക്കട്ട പൊലീസ് നിയമമായിരുന്നു ഇവിടെ നിലനിന്നിരുന്നത്.

1861ലെ പൊലീസ് നിയമപ്രകാരം ജില്ലയുടെ ചുമതല ജില്ലാ കളക്ടര്‍ക്കോ ജില്ലാ മജിസ്‌ട്രേറ്റിനോ ആണ്. പൊലീസ് സൂപ്രണ്ട് ഇദ്ദേഹത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കേണ്ടത്. നിരോധനാഞ്ജ പ്രഖ്യാപിക്കുന്നത് അടക്കമുള്ള അവകാശങ്ങള്‍ ജില്ലാ മജിസ്‌ട്രേറ്റിനോ കളക്ടര്‍ക്കോ ആണ്. നീതി നിര്‍വഹണത്തിനൊപ്പം നികുതി പിരിവിനുള്ള ചുമതലയും ഇവര്‍ക്കായിരുന്നു.

മൊഫ്യൂസലുകളില്‍ കോണ്‍സ്റ്റബിളുമാരും ഹെഡ്‌കോണ്‍സ്റ്റബിള്‍മാരും ദരോഗാസ് അല്ലെങ്കില്‍ കോത്ത്വാള്‍മാരും ഉള്‍പ്പെട്ടതായിരുന്നു പൊലീസ് സംവിധാനമെങ്കില്‍ പ്രസിഡന്‍സി ടൗണുകളില്‍ യൂറോപ്യമാരും പിന്നീട് ആംഗ്ലോ ഇന്ത്യന്‍ സെര്‍ജിയന്‍സുമായിരുന്നു പൊലീസ് സ്റ്റേഷന്‍ മേധാവിമാര്‍. ഇവര്‍ക്ക് നിയമത്തെ കുറിച്ച് മികച്ച അവബോധമുണ്ടായിരുന്നു. പൗരന്‍മാരും ഇംഗ്ലീഷ് പത്രങ്ങളും ഹൈക്കോടതികളും തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന ഉറച്ച ബോധവും ഇവര്ക്കുണ്ടായിരുന്നു.
മൊഫ്യൂസലുകളിലെ തങ്ങളുടെ സഹപ്രവര്‍ത്തകരെക്കാള്‍ കൂടുതല്‍ വേതനവും ഇവര്‍ക്ക് ലഭിച്ചിരുന്നു. അവരെക്കാള്‍ മികച്ച പരിശീലനവും യൂണിഫോമും ആയിരുന്നു ഇവരുടേത്. ജില്ലകളിലെ സഹപ്രവര്‍ത്തകര്‍ കാക്കി അരപ്പാന്റ് യൂണിഫോം ധരിച്ചിരുന്നപ്പോള്‍ കല്‍ക്കട്ട പൊലീസിലെ സെര്‍ജിയന്റുമാര്‍ നാവിക വെള്ള യൂണിഫോമാണ് ധരിച്ചിരുന്നത്.

1902ല്‍ കഴ്‌സണ്‍ പ്രഭു സര്‍ ആന്‍ഡ്രൂ ഫെയ്‌സറുടെ നേതൃത്വത്തില്‍ പൊലീസ് കമ്മീഷനെ നിയോഗിച്ചപ്പോഴാണ് ഈ വ്യത്യാസങ്ങള്‍ നിരീക്ഷിക്കപ്പെട്ടത്. ഇത്തരം സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന പക്ഷമായിരുന്നു കമ്മീഷന്റേത്. നിയമം പാലിക്കാനും യൂറോപ്യന്‍മാരെ സംബന്ധിച്ചും ഇതാവശ്യമാണെന്ന് ഇവര്‍ വിലയിരുത്തി. യൂറോപ്യന്‍ അംശം വേണമെന്ന അഭിപ്രായവും ഇവര്‍ക്കുണ്ടായിരുന്നു. അതേസമയം ഇവയൊന്നും നാട്ടുകാരെ ഉന്നത പദവികളില്‍ നിന്ന് ഒഴിച്ച് നിര്‍ത്താന്‍ പര്യാപ്തമായ കാരണങ്ങള്‍ അല്ലെന്നും കമ്മീഷന്‍ വിലയിരുത്തി.

സ്വാതന്ത്ര്യം നേടിയ ശേഷം പ്രസിഡന്‍സി ടൗണുകളുടെ സ്വഭാവങ്ങള്‍ പതുക്കെ അപ്രത്യക്ഷമാകാന്‍ തുടങ്ങി. മൂന്ന് പ്രസിഡന്‍സികളിലെയും പൊലീസ് സംവിധാനത്തിനും ഇതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനായില്ല. സംസ്ഥാനത്തെ പൊലീസ് മേധാവിമാരോട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം പൊലീസ് കമ്മീഷണറേറ്റിന് സര്‍ക്കാരിനോട് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നു. 1977ല്‍ ഡല്‍ഹിക്കും ഒരു കമ്മീഷണറേറ്റ് ലഭിച്ചു. ഇത് പൊലീസ് കമ്മീഷനുകളും ആഭ്യന്തരമന്ത്രാലയവും അംഗീകരിച്ചു. പത്ത് ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള സ്ഥലങ്ങളില്‍ മജിസ്്‌ട്രേറ്റിന്റെ അധികാരങ്ങള്‍ പൊലീസിന് കൈമാറാനാകും.

ഏഴാംപട്ടിക പ്രകാരം പൊലീസ് സംസ്ഥാന വിഷയായതിനാല്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് അവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സ്വയം തീരുമാനിക്കാം. ഉത്തര്‍പ്രദേശില്‍ പൊലീസ് കമ്മീഷണറേറ്റുകള്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരമില്ല. ദേശ സുരക്ഷ നിയമം നടപ്പാക്കും എക്‌സൈസ് അനുമതി നല്‍കാനും കഴിയില്ല.

നഗരമേഖലകളില്‍ പൊലീസ് കമ്മീഷണറേറ്റുകള്‍ക്ക്കൂടുതല്‍ അധികാര വ്യാപ്തിയുണ്ട്. എന്നാല്‍ ജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന പൊലീസുകാര്‍ ഓഫീസര്‍ റാങ്കില്‍ ഉള്ളവര്‍ വേണമെന്ന ഉദ്ദേശ്യം മാത്രം നടപ്പാക്കാനായില്ല. ലോകമെമ്പാടുമുള്ള സിറ്റി പൊലീസ് സര്‍വീസുകളില്‍ കോണ്‍സ്റ്റബിളിന് മുകളില്‍ നാലോ അഞ്ചോ ഓഫീസര്‍ പദവിയിലുള്ളവര്‍ വേണമെന്നാണ് ചട്ടം. ഡല്‍ഹി പൊലീസില്‍ ഇത് പന്ത്രണ്ടാണ്. ഡല്‍ഹി പൊലീസിലേക്ക് ഓഫീസര്‍മാരെ ലഭിക്കുന്നത് ഡല്‍ഹി, ആന്‍ഡമാന്‍നിക്കോബാര്‍ പൊലീസ് സര്‍വീസില്‍ നിന്നുമാണ്. ഇതിന് പുറമെ ഐപിഎസുകാരുമുണ്ട്

നിലവില്‍ 1861ലെ പൊലീസ് നിയമം ഭേദഗതി ചെയ്യേണ്ടതില്ല. എന്നാല്‍ ഘടനയില്‍ ചില മാറ്റങ്ങാകാം. നഗരത്തിലെ നിയമവാഴ്ചയില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല.