26.3 C
Kollam
Saturday 29th August, 2026 | 10:45:19 PM
Home News Breaking News പാസ്പോര്‍ട്ട് അല്ലെങ്കില്‍ മറ്റെന്ത് ? പൗരത്വം തെളിയിക്കാൻ നല്‍കേണ്ട രേഖകള്‍ ഏതെക്കെയെന്ന് അറിയൂ

പാസ്പോര്‍ട്ട് അല്ലെങ്കില്‍ മറ്റെന്ത് ? പൗരത്വം തെളിയിക്കാൻ നല്‍കേണ്ട രേഖകള്‍ ഏതെക്കെയെന്ന് അറിയൂ

ന്യൂ ഡെൽഹി: ഒരാള്‍ ഇന്ത്യൻ പൗരനാണ് എന്ന് സർക്കാരിന് ബോധ്യം വരുന്നതോടെയാണ് പാസ്‌പോർട്ട് നല്‍കുന്നത്. എന്നാല്‍ നിയമപരമായി കോടതിയില്‍ പൗരത്വം ചോദ്യം ചെയ്യപ്പെട്ടാല്‍
പൗരത്വം നിർണ്ണയിക്കുന്ന രേഖയായി പാസ്പോർട്ട് മാത്രം നല്‍കിയാല്‍ മതിയാകില്ല. ഇന്ത്യൻ ഭരണഘടനയുടെ 5 മുതല്‍ 11 വരെയുളള അനുച്ഛേദങ്ങളും, 1955-ലെ പൗരത്വ നിയമവുമാണ് ഇന്ത്യയിലെ പൗരത്വം നിർവചിക്കുന്നത്. പൗരത്വം തെളിയിക്കുന്നതിനായി ഒരു പ്രത്യേക രേഖയെയും ഈ നിയമങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നില്ല. ഇന്ത്യയില്‍ പൗരത്വം തെളിയിക്കാനായി ഒരു പ്രത്യേക രേഖയില്ല എന്നതാണ് വാസ്ഗ്തവം. രജിസ്ട്രേഷൻ വഴി പൗരത്വം നേടിയവക്ക് മാത്രമേ ഇത്തരത്തില്‍ ഒരു ഔദ്യോഗിക പൗരത്വ സർട്ടിഫിക്കറ്റ് സർക്കാർ നല്‍കുന്നുള്ളൂ. അതായത് ജനനം കൊണ്ടോ, മാതാപിതാക്കള്‍ വഴിയോ, ഇന്ത്യൻ പൗരത്വം നേടിയവർക്ക് ഇന്ത്യയില്‍ ഒരു ഔദ്യോഗിക പൗരത്വ രേഖയില്ല എന്ന് സാരം. ജനന സർട്ടിഫിക്കറ്റാണ് പൗരത്വത്തിനായി പ്രധാനമായും പരിഗണിക്കുന്ന രേഖ. എന്നാല്‍ ഇത് മാത്രം നല്‍കിയാല്‍ പൗരത്വം അംഗീകരിക്കില്ല. ഏത് കാലയളവില്‍ ജനിച്ചു എന്നതനുസരിച്ച്‌ നല്‍കേണ്ട രേഖകള്‍ മാറും. ഏത് രീതിയിലാണ് ഇന്ത്യൻ പൗരനാകുന്നത് എന്നതും മാനദണ്ഡമാണ്. മാതാപിതാളുടെ പൗരത്വ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, എന്നിവ വിവിധ സാഹചര്യങ്ങളില്‍ പരിഗണിക്കാറുണ്ട്.
ജനനം വഴിയോ മാതാപിതാക്കള്‍ വഴിയോ ആണ് ഇന്ത്യയില്‍ പ്രധാനമായും പൗരത്വം നേടാനാവുക. രെജിസ്ട്രേഷൻ വഴിയും, നാചുറലൈസേഷൻ വഴിയും, പുതിയ പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമാക്കുന്നതിലൂടെയും പൗരത്വം അനുവദിക്കും എങ്കിലും ഇത് എപ്പോഴും നടക്കുന്നതല്ല.1950 ജ്നുവരി 26-നും, 1987 ജുലൈ 1-നും ഇടയില്‍ ജനിച്ചവർക്ക് പൗരത്വം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് മാത്രം മതി എന്നാണ് നിയമം. 1987 ജുലൈ 1-നും 2004 ഡിസംബർ 3-ന് ശേഷം ജനിച്ചവരാണെങ്കില്‍ മാതാപിതാക്കള്‍ രണ്ടുപേരും ഇന്ത്യക്കാരായിരിക്കണം. അല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യൻ പൗരനാവുകയും, രണ്ടാമത്തെയാള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരനല്ല എന്ന് ഉറപ്പാക്കുകയും വേണം.