28.3 C
Kollam
Tuesday 18th August, 2026 | 10:09:35 AM
Home News Breaking News മണ്ണഞ്ചേരിയിൽ ആറ് പേരെ കടിച്ച നായ്ക്ക് പേ വിഷബാധ

മണ്ണഞ്ചേരിയിൽ ആറ് പേരെ കടിച്ച നായ്ക്ക് പേ വിഷബാധ

മണ്ണഞ്ചേരി: വീട്ടുമുറ്റത്ത്‌ കളിക്കുകയായിരുന്ന അഞ്ചു വയസുകാരനെയടക്കം ആറുപേരെ തെരുവ്‌ നായ ആക്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്ന്‌ പിടികൂടിയ നായയെ തിരുവല്ലയില്‍ എത്തി പരിശോധിച്ചപ്പോള്‍ നായയ്‌ക്ക് പേവിഷബാധയുണ്ടെന്ന്‌ കണ്ടെത്തി.

നായ പിന്നീട്‌ ചത്തു.

മണ്ണഞ്ചേരി പഞ്ചായത്ത്‌ 16, 17 വാര്‍ഡുകളിലെ ആളുകളെയാണ്‌ പേപ്പട്ടി ഓടി നടന്ന്‌ കടിച്ചത്‌.

പഞ്ചായത്തിലെ 16-ാം വാര്‍ഡ്‌ കൂനംപുളിക്കല്‍ സലേഷിന്റെ അഞ്ച്‌ വയസുകാരന്‍ മകന്‍ ആരുഷ്‌, തയ്യില്‍ വെളി സുനില്‍കുമാറിന്റെ മകന്‍ കാളിദാസ്‌ (17), കറുകത്തറ വെളി നിയാസിന്റെ മകന്‍ യാസീന്‍ (16), കൊച്ചുപറമ്പില്‍ സിനുമോന്‍ (42), തയ്യില്‍ വെളി ശരത്‌ (42) എന്നിവര്‍ക്കാണ്‌ കടിയേറ്റത്‌.

ഇന്നലെ രാവിലെയായിരുന്നു സംഭവം. നേതാജി ജങ്‌ഷന്‌ പടിഞ്ഞാറ്‌ ഭാഗം കറുകത്തറ ക്ഷേത്രത്തിന്‌ വടക്ക്‌ ഭാഗത്താണ്‌ തെരുവ്‌ നായയുടെ ആക്രമണം ഉണ്ടായത്‌.

വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ട്‌ നില്‍ക്കുകയായിരുന്ന ആരുഷിനെയാണ്‌ നായ ആദ്യം ആക്രമിച്ചത്‌. തുടര്‍ന്ന്‌ മറ്റുള്ളവരെയും ആക്രമിച്ചു.

വളര്‍ത്ത്‌ നായ്‌ക്കളെയടക്കം നായ ആക്രമിച്ചു. സംഭവമറിഞ്ഞ്‌ വിവിധ ഭാഗങ്ങളില്‍നിന്ന്‌ നാട്ടുകാര്‍ സംഘടിച്ച്‌ നായയെ പിടികൂടി തിരുവല്ലയില്‍ എത്തിച്ച്‌ ശ്രവപരിശോധന നടത്തിയതോടെ നായയ്‌ക്ക് പേയിളകിയതാണെന്ന്‌ കണ്ടെത്തി. കടിയേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സതേടി.