Home News Breaking News ഡൽഹിയിലെ സർക്കാർ ഓഫീസുകൾക്ക് ഇനി ആഴ്ചയിൽ 2 ദിവസം വർക്ക് ഫ്രം ഹോം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

ഡൽഹിയിലെ സർക്കാർ ഓഫീസുകൾക്ക് ഇനി ആഴ്ചയിൽ 2 ദിവസം വർക്ക് ഫ്രം ഹോം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Advertisement

ന്യൂഡൽഹി: ഡൽഹിയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത. സാമ്പത്തിക സ്ഥിരതയും വിഭവങ്ങളുടെ മികച്ച ഉപയോഗവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് ഈ തീരുമാനം. ഈ മാറ്റം സർക്കാർ ഓഫീസുകളിൽ മാത്രം ഒതുങ്ങില്ലെന്നും സ്വകാര്യ മേഖലയെയും ഇതിന്റെ ഭാഗമാക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: ‘എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ, പദ്മനാഭന്‍റെ മണ്ണിൽ ഇനി എന്‍റെ ശ്രീ പദ്മനാഭൻ വാഴും’; വാഴ്ത്തി റിനി ആൻ ജോർജ്

സാധ്യമായ ഇടങ്ങളിലെല്ലാം ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പാക്കാൻ സ്വകാര്യ കമ്പനികൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഓൺലൈനായോ ഡിജിറ്റലായോ ജോലി ചെയ്യാൻ കഴിയുന്ന മേഖലകളിൽ ഇതിന് മുൻഗണന നൽകും. ഈ സംവിധാനം ശരിയായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അറിയിപ്പ് പ്രകാരം, സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹം വെട്ടിക്കുറച്ചിട്ടുണ്ട്. ഇതിനൊപ്പം സർക്കാർ വാഹനങ്ങൾക്ക് നൽകുന്ന ഇന്ധനത്തിൽ (പെട്രോൾ-ഡീസൽ) 20 ശതമാനം കുറവ് വരുത്താനും തീരുമാനിച്ചു. നേരത്തെ 200 മുതൽ 250 ലിറ്റർ വരെ ഇന്ധനം ലഭിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് ഇനി അതിൽ കുറവ് വരും. ഇതുകൂടാതെ, ആഴ്ചയിൽ ഒരു ദിവസം “നോ വെഹിക്കിൾ ഡേ” ആചരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഭരണപരമായ കാര്യങ്ങൾ കൂടുതൽ ഡിജിറ്റലാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇനി മുതൽ 50 ശതമാനം സർക്കാർ യോഗങ്ങളും വെർച്വൽ ആയിട്ടായിരിക്കും നടത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാഹന അലവൻസ് ലഭിക്കുന്ന ഉദ്യോഗസ്ഥർ പൊതുഗതാഗതം ഉപയോഗിക്കുകയാണെങ്കിൽ, അവർക്ക് 10 ശതമാനം അധിക പ്രോത്സാഹനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

ഡൽഹിയിലെ പൊതുഗതാഗതത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കാനും സർക്കാർ ഊന്നൽ നൽകുന്നുണ്ട്. കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ബസ് റൂട്ടുകൾ പുനഃക്രമീകരിക്കും. റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി തിങ്കളാഴ്ചകളിൽ മെട്രോ ഉപയോഗിക്കാൻ ആളുകളെ പ്രത്യേകം പ്രോത്സാഹിപ്പിക്കും. സമയം ലാഭിക്കുന്നതിനും മറ്റുമായി കൂടുതൽ കേസുകളിൽ വിചാരണ വെർച്വൽ ആയി നടത്താൻ കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മൂന്ന് മാസത്തേക്ക് തലസ്ഥാനത്ത് വലിയ പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്താനും ഡൽഹി സർക്കാർ തീരുമാനിച്ചു. അതേസമയം, വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഒരു പ്രത്യേക ട്രാവൽ പ്ലാനും തയ്യാറാക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here