28.1 C
Kollam
Friday 16th October, 2026 | 01:53:09 PM
Home News National തിയേറ്ററിനുള്ളിൽ ബലാത്സംഗം; തമിഴ്നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

തിയേറ്ററിനുള്ളിൽ ബലാത്സംഗം; തമിഴ്നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

ചെന്നൈ: പതിനാറുകാരിയെ തിയേറ്ററിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. തിരുപ്പൂർ സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് പൈനാവ് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

മറയൂർ സ്വദേശിനിയായ പതിനാറുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്. ഫോണിലൂടെ പരിചയപ്പെട്ട കുട്ടിയെ ജോലി വാഗ്ദാനം ചെയ്താണ് റിയാസ് തിരുപ്പൂരിലേക്ക് വിളിച്ചു വരുത്തിയത്. ആൾത്തിരക്ക് കുറവുള്ള തിയേറ്ററിനുള്ളിലെ രണ്ട് നിര സീറ്റുകൾക്കിടയിൽ ഉള്ള തറയിൽ വെച്ചാണ് ബലാത്സംഗം ചെയ്തത്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവ് നൽകിയ പരാതിയിൽ മറയൂർ പൊലീസ് അന്വേഷണം നടത്തിയാണ് കുട്ടിയെ കണ്ടത്തിയത്. പിഴത്തുക പെൺകുട്ടിക്ക് നൽകാനും കോടതി വിധിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ കോടതിയിൽ ഹാജരായി.