26.1 C
Kollam
Saturday 17th October, 2026 | 01:26:26 AM
Home News Breaking News കോൺഗ്രസ് നേതാവിനും ഭാര്യക്കും പാക്കിസ്ഥാൻ ബന്ധം,ഗൗരവ് ഗൊഗോയിക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ

കോൺഗ്രസ് നേതാവിനും ഭാര്യക്കും പാക്കിസ്ഥാൻ ബന്ധം,ഗൗരവ് ഗൊഗോയിക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ

ദിസ്പൂര്‍.കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ.ഗൗരവ് ഗൊഗോയി ഭാര്യ എലിസബത്ത് കോൾബേൺ ഗൊഗോയി എന്നിവരുടെ പാക്കിസ്ഥാൻ ബന്ധം സംബന്ധിച്ച എസ്.ഐ.ടി റിപ്പോർട്ട് പുറത്തുവിടുമെന്ന് മുഖ്യമന്ത്രി.

റിപ്പോർട്ട് ഫെബ്രുവരി 8 ന് പരസ്യമാക്കുമെന്ന് ആണ് പ്രഖ്യാപനം.ഫെബ്രുവരി 7 ന് മന്ത്രിസഭാ യോഗം ചേർന്ന്, മെമ്മോറാണ്ടം പാസാക്കുമെന്നും ഹിമന്ദ ബിശ്വ ശർമ.അലി തൗഖീർ ഷെയ്ഖ്, ഗൗരവ് ഗൊഗോയ്, ഭാര്യ എലിസബത്ത് കോൾബേൺ
എന്നിവരുടെ പാക്കിസ്ഥാൻ ബന്ധം സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചെന്നും അസം മുഖ്യമന്ത്രി.