27.5 C
Kollam
Wednesday 30th September, 2026 | 12:49:55 AM
Home News National പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി

പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി

പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. പോപത് കുമാർ (24), ഗൗരി (20) എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. രാത്രി മുഴുവൻ നടന്ന‍ാണ് ഇവർ അതിർത്തിയിലെത്തിയത്. 
അതിർത്തിയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള മിഥി എന്ന ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. വീട്ടുകാർ എതിർത്തതിനാലാണ് ഒളിച്ചോടിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും ഭുജിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അധികൃതർ പറഞ്ഞു.