കാറോടിക്കുന്നതിനിടെ സെൽഫി എടുക്കാൻ ശ്രമം; വാഹനം പുഴയിലേക്ക് മറിഞ്ഞ് അഞ്ച് മരണം

ജാർഖണ്ഡ്:നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് വീണ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെ ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലാണ് അപകടമുണ്ടായത്. കാർ ഓടിക്കുന്നതിനിടെ ഡ്രൈവർ സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് കാർ പാലത്തിൽ നിന്നും പുഴയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തിയതിന് ശേഷമാണ് കാർ പുറത്തെടുത്തത്. മൃതദേഹങ്ങൾ ദിയോഘർ സദർ ആശുപത്രിയിലേക്ക് മാറ്റി.

Advertisement