ടെന്നീസ് താരം അരീന സബലെങ്കയുടെ കാമുകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

അമേരിക്ക:
ബെലാറൂസിയൻ ടെന്നീസ് താരം അരീന സബലെങ്കയുടെ കാമുകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുൻ ഐസ് ഹോക്കി താരമായ കോൺസ്റ്റാന്റിൽ കോസോവാണ് റിസോർട്ടിലെ ബാൽക്കണിയിൽ നിന്നും ചാടി ജീവനൊടുക്കിയത്. യുഎസ് മയാമിയിലെ സെന്റ് റെജിസ് ബാൽ ഹാർബർ റിസോർട്ടിലാണ് സംഭവം

അരീനക്ക് മയാമിയിൽ സ്വന്തമായി വീടുണ്ട്. അതേസമയം പരിശീലനത്തിന്റെ ഭാഗമായി താരം നഗരത്തിന് പുറത്താണ് നിലവിലുള്ളത്. ഡബ്ല്യുടിഎയിലും എടിപി മയാമി ഓപണിലും താരത്തിന് ഈ ആഴ്ച മത്സരങ്ങളുണ്ട്. ബെലാറൂസ് ഹോക്കി ഫെഡറേഷനും കോൺസ്റ്റാന്റിൻ കോസോവിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്

ദേശീയ ഹോക്കി ലീഗിൽ പിറ്റ്‌സബെർഗ് താരമായ കോസോവ് 144 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2002, 2010 ഒളിമ്പിക്‌സുകളിൽ ബെലാറൂസിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ജൂലിയയുമായുള്ള വിവാഹബന്ധം 2020ൽ അവസാനിപ്പിച്ച ശേഷമാണ് കോസോവ് അരീനയുമായി പ്രണയത്തിലാകുന്നത്.

Advertisement