സോഷ്യല്‍ മീഡിയയില്‍ വൈറലായി ചുവന്ന നിറത്തിലുള്ള മൂര്‍ഖന്‍…. കണ്ണിലേക്ക് വിഷം ചീറ്റും… അമ്പരപ്പിക്കുന്ന വീഡിയോ…

സോഷ്യല്‍ മീഡിയയില്‍ ദിവസവും പലതരത്തിലുള്ള വീഡിയോകളും വൈറലാകാറുണ്ട്. ഇതില്‍ പാമ്പുകളുടെ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. പാമ്പുകളില്‍ പലതരം അപൂര്‍വ ഇനങ്ങള്‍ ഉണ്ട്. എന്നാല്‍ ചുവന്ന നിറത്തിലുള്ള മൂര്‍ഖനെ അധികമാരും തന്നെ കണ്ടിട്ടില്ല. അത്തരത്തില്‍ ഒരു പാമ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
ഇന്‍സ്റ്റാഗ്രാമിലാണ് ചുവന്ന മൂര്‍ഖന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരാള്‍ ചുവന്ന നിറമുള്ള പാമ്പിനെ ഇഷ്ടിക അടുക്കിവച്ചിരിക്കുന്നതിന് ഇടയില്‍ നിന്ന് എടുക്കുന്നു. മൂര്‍ഖനെ തൊടുമ്പോള്‍ അത് നാവ് പുറത്തിടുന്നതും കാണാം. പാമ്പിനെ രക്ഷപ്പെടുത്തി തുറന്നുവിട്ടു എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ പാമ്പിന്റെ പുറത്ത് കളര്‍ അടിച്ചതാകാം എന്ന് തോന്നാം. എന്നാല്‍ ആഫ്രിക്കയില്‍ കൂടുതലായി കണ്ടുവരുന്ന ഒരിനം മൂര്‍ഖന്‍ പാമ്പാണിത് എന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. റെഡ് സ്പിറ്റിങ് കോബ്ര എന്നാണ് ഇതിന്റെ പേര്. ആളുകളുടെ കണ്ണിലേക്ക് വിഷം ചീറ്റാന്‍ ശേഷിയുള്ള പാമ്പാണിത്. വീഡിയോ എവിടെ നിന്നാണ് ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന് വ്യക്തമല്ല. എന്നാല്‍ സംഭവത്തിന്റെ ആധികാരികതയെക്കുറിച്ച് ഇപ്പോഴും ചര്‍ച്ച നടക്കുകയാണ്.

Advertisement