പത്മജക്ക് പിന്നാലെ കെ കരുണാകരന്റെ വിശ്വസ്തൻ മഹേശ്വരൻ നായരും ബിജെപിയിൽ

തിരുവനന്തപുരം:
പത്മജക്ക് പിന്നാലെ കെ കരുണാകരന്റെ വിശ്വസ്തൻ മഹേശ്വരൻ നായർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമാണ് മഹേശ്വരൻ നായർ

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനൊപ്പമെത്തിയാണ് മഹേശ്വരൻ നായർ തീരുമാനം പ്രഖ്യാപിച്ചത്. നാല് തവണ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായിരുന്നു

തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയിലേക്ക് കേരളത്തിൽ കോൺഗ്രസ് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ പത്മിനി തോമസും കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു.

Advertisement