ശൂരനാട് കോമളവല്ലീശ്വരം ക്ഷേത്രത്തിലെ ഉത്സവം കണ്ടു മടങ്ങിയ വിമുക്തഭടനെയും ഭാര്യയെയും ആക്രമിച്ചതായി പരാതി

ശൂരനാട്:കോമളവല്ലീശ്വരം ക്ഷേത്രത്തിലെ ഉത്സവം കണ്ടുമടങ്ങുകയായിരുന്ന വിമുക്തഭടനെയും ഭാര്യയെയും ആക്രമിച്ചതായി പരാതി.ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ ആരതി ഭവനത്തിൽ ശിവകുമാറിനും ഭാര്യ രജനിക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.ഉത്സവം കണ്ട് മടങ്ങും വഴി റോഡിൽ ഗതാഗത തടസം ഉണ്ടാക്കും വിധം വാഹനം പാർക്ക്‌ ചെയ്തത് ചോദിച്ചപ്പോൾ യാതൊരു പ്രകോപനവുമില്ലാതെ പത്തോളം പേർ ആയുധങ്ങളുമായി ദമ്പതികളെ മർദിക്കുകയായിരുന്നു.തലയ്ക്കും ശരീരഭാഗങ്ങളിലും മാരകമായി പരിക്കേറ്റ ശിവകുമാറും ഭാര്യയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.നിരവധി കേസുകളിൽ പ്രതികളായവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്.പ്രദേശത്തു സമാനമായ നിരവധി സംഭവങ്ങൾ പതിവാണെന്നും പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കെപിഎംഎസ് 3214 ടി.വി സെന്റർ ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisement