പൗരത്വഭേദഗതി നിയമത്തിലൂടെ മോദി തകർത്തത് രാജ്യത്തിന്റെ അന്തസ്സ്:ഷിബു ബേബിജോൺ

ശാസ്താംകോട്ട : രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന ബിജെപിയെ തൂത്തെറിയാനുളള ജീവന്മരണ പോരാട്ടമാണ് ഇന്ത്യയിൽ നടക്കുന്ന
പൊതു തെരഞ്ഞെടുപ്പെന്ന് മുൻ മന്ത്രിയും ആർഎസ്പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബിജോൺ പറഞ്ഞു.മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഭരണിക്കാവിൽ നടന്ന കുന്നത്തൂർ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.370 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തുമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പരാജയഭീതിയിൽ നിന്നും ഉടലെടുത്തതാണ്.കേവല ഭൂരിപക്ഷം പോലും കിട്ടാതെ ഇക്കുറി ബിജെപി തകർന്നടിയുകയും രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഇന്ത്യ കുതിച്ചുയരുകയും ചെയ്യും.പൗരത്വ
ഭേദഗതി നിയമത്തിലൂടെ രാജ്യത്തിന്റെ അന്തസാണ് മോദി തകർത്തത്.പാർലമെന്റിൽ ഇതിനെതിരെ ശക്തമായി എതിർത്തത് കോൺഗ്രസ് മാത്രമാണ്.നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ പേരിൽ പിണറായി സർക്കാർ എടുത്ത കേസുകൾ പോലും ഒഴിവാക്കാൻ തയ്യാറാകാതെ മുതല കണ്ണീർ ഒഴുക്കുകയാണ് സംസ്ഥാന സർക്കാർ.ഗുരുതര സ്വഭാവമുള്ളവ ഒഴിവാക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചതാണോ ഗുരുതര സ്വഭാവമുള്ളവയെന്ന് വ്യക്തമാക്കണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡന്റ് ഗോകുലം അനിൽ അധ്യക്ഷത വഹിച്ചു.മുൻ മന്ത്രി വി.എസ് ശിവകുമാർ മുഖ്യ പ്രഭാഷണം നടത്തി.സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ്,ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, ഇടവനശേരി സുരേന്ദ്രൻ,ടോമി കല്ലാനി,എം.മുരളി,കോശി.എം.കോശി,അൻസറുദ്ദീൻ,തോപ്പിൽ ജമാലുദീൻ,കുളക്കട രാജു,കല്ലട ഫ്രാൻസിസ്,സി.എസ് മോഹൻ കുമാർ,ബിജു മൈനാഗപ്പള്ളി,പ്രകാശ് മൈനാഗപ്പള്ളി,എം.വി ശശികുമാരൻ നായർ,കെ.കൃഷ്ണൻ കുട്ടി നായർ,കല്ലട ഗിരീഷ്,തോമസ് വൈദ്യൻ,രവി മൈനാഗപ്പള്ളി,പി.കെ രവി,പി.നൂറുദീൻ കുട്ടി,ഉല്ലാസ് കോവൂർ,വൈ.ഷാജഹാൻ,
കാരയ്ക്കാട്ട്‌ അനിൽ,തുണ്ടിൽ നൗഷാദ്,കെ.സുകുമാരൻ നായർ,ബിന്ദു ജയൻ,ജയശ്രീ രമണൻ,പി.എസ് അനുതാജ്,സുഹൈൽ അൻസാരി,രതീഷ് കുറ്റിയിൽ,ഹാഷിം  സുലൈമാൻ,ബീനാകുമാരി,ജയശ്രീ,
എ.മുഹമ്മദ് കുഞ്ഞ്,അർത്തിയിൽ അൻസാരി,ആയിക്കുന്നം അസീസ്,കക്കാക്കുന്ന് ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.

Advertisement