ഉത്തർപ്രദേശിൽ രണ്ട് കുട്ടികളെ കൊലപെടുത്തിയ സലൂൺ ഉടമയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു

ലഖ്നൗ. ഉത്തർപ്രദേശിൽ രണ്ട് കുട്ടികളെ കൊലപെടുത്തിയ സലൂൺ ഉടമയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ രാത്രിയാണ് ബദൗണിൽ സലൂൺ ഉടമയായ മൊഹമ്മദ് സാജിദ് എന്നയാൾ ആയുഷ്, അഹാൻ  എന്നിവരെ കൊലപ്പെടുത്തിയത്.ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.പ്രതി അയൽവാസിയായ വിനോദ് താക്കൂറിന്റെ മക്കളെയാണ് ആക്രമിച്ചത്.കൊലപെടുത്തിയ ശേഷം പ്രതി രക്ഷപെടുന്നതിനിടയിൽ ആണ് പോലീസുമായി ഏറ്റുമുട്ടൽ ഉണ്ടായത്.പോലീസിന് നേരെ പ്രതിയായ സാജിദ് വെടിയുതിർത്തു. തുടർന്ന് പോലീസും വെടിയുതിർത്തതോടെയാണ് മൊഹമ്മദ് സാജിദ് കൊല്ലപ്പെട്ടത്.സഭവം നടക്കുമ്പോൾ രണ്ട് പ്രതികൾ ഉണ്ടായിരുന്നതായി രക്ഷപ്പെട്ട സഹോദരൻ പറഞ്ഞു.രണ്ടാം പ്രതി ജാവേദിനായി അന്വേഷണം പുരോഗമിക്കുന്നു.സ്ഥലത്തെ നേരിയ സംഘർഷം കണക്കിൽ എടുത്ത്   പോലീസ് സുരക്ഷ വർധിപ്പിച്ചു.

Advertisement