നിധി കുംഭത്തിനായി തെരച്ചില്‍… ഒടുവില്‍ സ്വര്‍ണ ശേഖരം തുറക്കുമ്പോള്‍ അതില്‍ ജീവനുള്ള പാമ്പ് സ്വപ്‌നങ്ങളില്‍ മാത്രം നാം കണ്ടിട്ടുള്ള ഇത്തരം സന്ദര്‍ഭത്തിന്റെ ഒരു വീഡിയോ വൈറലാകുന്നു

യുവാക്കള്‍ ചേര്‍ന്ന് നിധി കുംഭത്തിനായി നടത്തിയ തെരച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒടുവില്‍ സ്വര്‍ണ ശേഖരം കണ്ടെത്തുമ്പോള്‍ നിധികുംഭത്തിന് കാവാലായി ജീവനുള്ള പാമ്പും. സ്വപ്‌നങ്ങളില്‍ മാത്രം നാം കണ്ടിട്ടുള്ള ഇത്തരം സന്ദര്‍ഭത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
നിധി കുംഭത്തിനായി കുഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഒടുവില്‍ നിധി കുംഭം ലഭിച്ചു. സ്വര്‍ണശേഖരം എടുക്കാന്‍ കുംഭം തുറന്നപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് നിധി കാക്കുന്ന ഭൂതത്തെ പോലെ ജീവനുള്ള പാമ്പിനെ അതില്‍ കണ്ടത്.
ഉടന്‍ തന്നെ പാമ്പ് ഇഴഞ്ഞുപോകുകയും ചെയ്തു. തുടര്‍ന്ന് കുംഭം പരിശോധിക്കുമ്പോള്‍ നിരവധി സ്വര്‍ണാഭരണങ്ങളും സ്വര്‍ണ നാണയങ്ങളും കിട്ടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇത് സത്യമാണോ എന്ന തരത്തില്‍ നിരവധി ചോദ്യങ്ങള്‍ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് യാഥാര്‍ഥ്യമാണെന്ന് ആരും പറഞ്ഞിട്ടില്ല, പിന്നെ എന്തിനാണ് അധിക്ഷേപങ്ങള്‍ എന്ന് വീഡിയോ പങ്കുവെച്ചയാള്‍ മറുപടിയായി പറഞ്ഞു.

Advertisement