വീട്ടു വളപ്പിൽ നിന്നും പെരും പാമ്പിനെ പിടികൂടി

കോഴിക്കോട്.വീട്ടു വളപ്പിൽ നിന്നും പെരും പാമ്പിനെ പിടികൂടി. കോഴിക്കോട് മുക്കം അഗസ്ത്യ മുഴി തടപ്പറമ്പിലെ വീട്ടുവളപ്പിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.വീട്ടുകാർ വിറക് എടുക്കാൻ ചെന്ന സമയത്താണ് പെരുമ്പാമ്പിനെ കണ്ടത്.വനം വകുപ്പിനെ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആർ ആർ ടി വളണ്ടിയറും എന്റെ മുക്കം സന്നദ സേന വളണ്ടിയും ചേർന്ന് പെരുമ്പാമ്പിനെ പിടികൂടി.തുടർന്ന് താമരശ്ശേരി ആർ ആർ ടിക്ക് കൈമാറി.

Advertisement