വികാസിൽ രേഖാചിത്രങ്ങൾ അനാഛാദനം ചെയ്തു

ചവറ . വികാസ് കലാസാംസ്‌കാരികസമിതിയുടെ 40 – ആം വാർഷികാഘോഷത്തോട് അനുബന്ധിച്ച് വികാസിൽ എത്തിയതും വിടപറഞ്ഞതുമായ മലയാളസാഹിത്യത്തിലെ തലയെടുപ്പുള്ള എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും 41 പേരുടെ രേഖാചിത്രങ്ങൾ വികാസ് ഓഡിറ്റോറിയത്തിൽ അനാഛാദനം ചെയ്തു.


ചവറയില്‍ ജനിച്ച പുളിമാന പരമേശ്വരൻ പിള്ള, സി. എൻ. ശ്രീകണ്ഠൻ നായർ എന്നിവരുടെയും വികാസിൽ നിരവധി തവണ വന്നിട്ടുള്ള ഒ.എൻ. വി, വി. സാംബശിവൻ, ചവറ പാറുക്കുട്ടി എന്നിവരുടെയും തകഴി, പൊൻകുന്നം വർക്കി, സുകുമാർ അഴീക്കോട്, വൈക്കം ചന്ദ്രശേഖരൻ നായർ, കാക്കനാടൻ തുടങ്ങി കൊല്ലത്തെ കെ. രവീന്ദ്രൻ നാഥൻ നായർ വരെയുള്ളവരുടെ ചിത്രങ്ങൾ 45×7 അടി സ്‌ക്വയർ ഫീറ്റിലുള്ള ക്യാൻവാസിലാണ് ചിത്രങ്ങൾ വരച്ചു തയാറാക്കിയത്.

വികാസ് അംഗവും ചിത്രകാരനും തൃശ്ശൂർ കോളേജ് ഓഫ് ഫൈനാർട്സ് പെയിന്റിംഗ് വിഭാഗം മേധാവിയുമായിരുന്ന ഷാനവാസാണ് രേഖാചിത്രങ്ങൾ നീണ്ട ഒരു വർഷം കൊണ്ട് വരച്ചു പൂർത്തിയാക്കിയത്.
പുതുതലമുറയ്ക്കും ഭാവിതലമുറയ്ക്കും മൺമറഞ്ഞവരെ അറിയാനും പഠിക്കാനും ഈ ആർട്ഗാലറി സഹായകരമാകുമെന്ന് വികാസ് ഭാരവാഹികൾ പറഞ്ഞു.


ചിത്രങ്ങൾ മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചർ അനാഛാദനം നിർവഹിച്ചു.
വികാസിന്റെ 40 – ആം വാർഷികാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള സാംസ്‌കാരിക സമ്മേളനം ജനുവരി 26ന് വൈകിട്ട് 5.30ന് പ്രമുഖ എഴുത്തുകാരൻ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും.

Advertisement