ഹന്ത താഴുന്നു താഴുന്നു കഷ്ടമേ…,കുമാരനാശാന്‍റെ ജീവനെടുത്ത ദുരന്തത്തിന് നൂറാണ്ട്

ആലപ്പുഴ. മഹാകവി കുമാരനാശാന്റെയും 23 സഹയാത്രികരുടെയും ജീവനെടുത്ത റെഡീമർ ബോട്ട് ദുരന്തത്തിന് ഇന്ന് 100 വർഷം.
1924 ജനുവരി 16 പുലർച്ചെ അഞ്ചുമണിക്കാണ് കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കുവന്ന റെഡീമർ ബോട്ട് പല്ലനയാറ്റിലെ പുത്തൻകരി വളവിൽ അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ആലപ്പുഴ തോട്ടപ്പള്ളി പല്ലനയിലെ സ്ഥലം ഇന്ന് കുമാരകോടി എന്നറിയപ്പെടുന്നു. അവിടെയാണ് ആശാൻ സ്മാരകവും.


100 വർഷങ്ങൾക്കു മുൻപ് ഇന്നീ ദിവസം പല്ലനയാറിലേക്ക് ദുരന്തം ഒരു പെരുമഴയായി പെയ്തിറങ്ങി. ട്രാവൻകൂർ-കൊച്ചിൻ ബോട്ട് സർവീസിന്റെ റെഡീമർ ബോട്ട് രാത്രി പത്തരയോടെയാണ് കൊല്ലത്തുനിന്നു യാത്ര തുടങ്ങിയത്. പുലർച്ചെ അഞ്ചുമണിക്ക് പല്ലനയിലെ കൊടുംവളവിൽ ബോട്ട് കരയിലേക്ക് ഇടിച്ചുകയറുന്നതിൽനിന്നു രക്ഷപ്പെടാൻ സ്രാങ്ക് സൈമൺ പെട്ടെന്നു വെട്ടിച്ചതോടെ ബോട്ട് തലകീഴായി മറിഞ്ഞു.
ആറിന്റെ നല്ല വളവും കുത്തൊഴുക്കും അസാധാരണമായ ആഴവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. ബോട്ടില്‍ പതിവിലുമേറെ ആളുണ്ടായിരുന്നു.അനുവദനീയമായതിലും ഏറെപേര്‍ മുറജപം കഴിഞ്ഞ് വടക്കോട്ടുപോകുന്നവരുടെ തിരക്കായിരുന്നു. ആശാന്‍ മുകളിലെ ക്യാബിനിലായിരുന്നു.
അധികം ആൾപ്പാർപ്പില്ലാത്ത കരയിൽ രക്ഷാപ്രവർത്തനം തുടങ്ങിയത് തന്നെ മണിക്കൂറുകൾ കഴിഞ്ഞായിരുന്നു…
രു​ന്നു. പല ദിവസങ്ങളിലായാണ് 24 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്

ബോട്ടിൽ യാത്ര ചെയ്ത കറുത്ത കോട്ടും തവിട്ടു ഷാളുമിട്ട് തുകൽപ്പെട്ടിയുമായി തലയെടുപ്പോടെ ബോട്ടിലേക്കു കയറിവന്ന കുമാരനാശാനെപ്പറ്റി അപകടത്തിൽനിന്നു രക്ഷപ്പെട്ടവർ പിന്നീടു പറഞ്ഞിട്ടുണ്ട്. ആലുവയിലേക്ക് ആയിരുന്നു ആശാന്റെ യാത്ര. രാത്രി സഹയാത്രികരുടെ അഭ്യര്‍ത്ഥനപ്രകാരം കരുണയിലെ വരികള്‍ പാടി. അപകടം അട്ടിമറിയാണെന്നുവരെ വാര്‍ത്തകള്‍ പില്‍ക്കാലത്തുണ്ടായി.


നീന്ത​ല​റി​യാ​വു​ന്ന​ ​കു​മാ​ര​നാ​ശാ​ൻ​ ​ര​ക്ഷ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു​ ​ ആ​ദ്യ​ ​പ്ര​തീ​ക്ഷ. അപകടം നടന്ന സ്ഥലത്തിന് അര കിലോമീറ്റർ മാറി ​ആറ്റി​ലേ​ക്ക് ​ചാ​ഞ്ഞു​കി​ട​ന്നി​രു​ന്ന​ ​കാ​ട്ടു​പ​ര​ത്തി​യു​ടെ​ ശി​ഖ​ര​ങ്ങ​ളി​ൽ​ ​ഉ​ട​ക്കി​ ​കി​ട​ക്കു​ന്ന​ ​നി​ല​യി​ൽ​ ​മൂ​ന്നാം​ ​ദി​വ​സ​മാ​ണ് ​ആ​ശാ​ന്റെ​ ​മൃ​ത​ദേ​ഹം​ക​ണ്ടെ​ത്തി​യ​ത്. അപകടം നടന്നതിന്റെ പടിഞ്ഞാറേക്കരയിലാണ് ആശാന്റെ മൃതദേഹം സംസ്കരിച്ചത്. അതോടെ പുത്തൻകരിവളവ് കുമാരകോടിയായി അറിയപ്പെട്ടു. കല്ലറ കെട്ടിയാണ് ആദ്യകാലത്ത് ഇവിടം സംരക്ഷിച്ചത്. പിന്നീട്, കല്ലറയ്ക്കു മീതെ സ്മൃതിമണ്ഡപമുയർന്നു. ഏതാനും വർഷംമുൻപ് ആശാൻകൃതികളുടെ ദൃശ്യാവിഷ്കാരങ്ങൾ
ഉൾപ്പെടുത്തി മണ്ഡപം പുതുക്കിപ്പണിതു. .

Advertisement