എൽപി സ്കൂളിന് മുന്നിൽ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി

തിരുവനന്തപുരം. പാലോട് കുറുപുഴയിൽ എൽ.പി. സ്കൂളിന് മുന്നിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പിടികൂടിയത് പത്ത് അടിയിലേറെ നീളവും, പതിനഞ്ച് കിലോയിലേറെ ഭാരവും 8 വയസ്സ് പ്രായവും വരുന്ന ആൺ പെരുമ്പാമ്പിനെ. രാത്രി 8:30 ഓടെ വാഹനയാത്രക്കാരാണ് പെരുമ്പാമ്പിനെ കണ്ടത്. പിടികൂടിയ പാമ്പിനെ ഉൾവനത്തിൽ തുറന്ന് വിടുമെന്നും വനം വകുപ്പ് അറിയിച്ചു.

Advertisement