വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

Advertisement

കോഴിക്കോട്. വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കോഴിക്കോട് മുക്കം സ്വദേശി വിശ്വനാഥന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പിനെ കണ്ടത്. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം എത്തി പാമ്പിനെ പിടികൂടി.

ഇന്ന് രാവിലെയാണ് കോഴിക്കൂട്ടിൽ പെരുംപാമ്പിനെ കണ്ടത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പ് കൂട്ടിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാതെ കുടുങ്ങിക്കിടക്കുകയായിരുന്നു.

വീട്ടുകാർ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരമറിയിച്ചു. തുടർന്ന് ടീം അംഗമായ കരീം മുക്കം എത്തി പാമ്പിനെ പിടികൂടി. കൂട്ടിൽ കുടുങ്ങിക്കിടക്കുന്ന പാമ്പിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

നിരവധി പേരാണ് വിശ്വനാഥന്റെ വീട്ടിൽ പാമ്പിനെ കാണാൻ എത്തിയത്. താമരശ്ശേരി റെയിഞ്ച് ഓഫീസിൽ എത്തിച്ച പാമ്പിനെ വനത്തിൽ തുറന്നു വിടുമെന്ന് വനംവകുപ്പ് അറിയിച്ചു.

picture. file

Advertisement